സർക്കാരിന് വരുമാനം വരണമെങ്കിൽ മോഹൻലാൽ തന്നെ വരണം; 50 കോടിയുടെ വരുമാനം പ്രതീക്ഷിച്ച് സർക്കാർ..!!

276

ചരിത്ര സിനിമകൾ ചെയ്യുന്നവർക്ക് ഇടയിൽ സിനിമയെ ചരിത്രം ആക്കുന്ന താരമാണ് മോഹൻലാൽ.

എന്നാൽ ഇപ്പോൾ ചരിത്ര സിനിമയിൽ റെക്കോർഡ് സൃഷ്ടിക്കാൻ ഉള്ള ശ്രമത്തിൽ ആണ് മോഹൻലാലും ആരാധകരും. മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന സിനിമ ആണ് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ സ്വപ്ന സിനിമയായ മരക്കാർ അറബിക്കടലിന്റെ സിംഹം.

Monster mohanlal movie

ആന്റണി പെരുമ്പാവൂർ , സന്തോഷ് ടി കുരുവിള , ഡോ . സി ജെ റോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏറെ ചർച്ചകൾക്ക് ഒടുവിൽ തീയേറ്ററിലേക്ക് തന്നെ എത്തുകയാണ്.

ഓവർ ദി ടോപ് ( ഒടിടി ) റിലീസ് ചെയ്യാൻ ഇരുന്ന മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിലേക്ക് എത്തുന്നതോടെ സംസ്ഥാന സർക്കാരിന് വിനോദ നികുതി ഇനത്തിൽ ലഭിക്കാൻ പോകുന്നത് ഏകദേശം 35 കോടിയോളം രൂപയാണ്.

കൂടാതെ സാംസ്‌കാരിക ക്ഷേമ നിധി വിഹിതമായി 15 കോടിയോളം രൂപ ഖജനാവിൽ എത്തും. ടിക്കറ്റ് ഒന്നിന് 3 രൂപ വീതം ആണ് ക്ഷേമനിധിയിലേക്ക് എത്തുന്നത്.

മോഹൻലാലിന്റെ വരാൻ ഇരിക്കുന്ന ചിത്രങ്ങളിൽ നിന്നും 350 – 375 കോടി കളക്ഷൻ നേടാൻ കഴിയും എന്നാണ് പ്രാഥമിക നിഗമനം. അതോടൊപ്പം പ്രതീക്ഷിക്കുന്നതിനേക്കൾ വലിയ വിജയം ആയാൽ വരുമാനം ഇതിൽ കൂടുതൽ ഉയരും.

മോഹൻലാൽ നായകനായി എത്തുന്ന അഞ്ച്‌ ചിത്രങ്ങൾ ആയിരുന്നു ഓടിട്ടിക്ക് ആയി പ്ലാൻ ചെയ്തിരുന്നത്. മരക്കാർ കൂടാതെ ഷാജി കൈലാസ് – മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന എലോൺ.

അതുപോലെ പൃഥ്വിരാജ് – മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡി , അതുപോലെ ദൃശ്യം 2 ന് ശേഷം ജീത്തു ജോസഫ് മോഹൻലാൽ ടീം ഒന്നിക്കുന്ന ട്വൽത് മാൻ , അതുപോലെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന പുലിമുരുഗൻ ടീം വീണ്ടും ഒന്നിക്കുന്ന മോൺസ്റ്റർ എന്നിവയാണ് ഓടിട്ടിക്ക് ആയി പ്ലാൻ ചെയ്തിരുന്നത്.

കൂടാതെ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ഫെബ്രുവരി 10 ന് തീയറ്ററുകളിൽ എത്തും. കൂടാതെ പ്രിയദർശൻ മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന മോഹൻലാലിന്റെ ബോക്സിങ് ചിത്രം. ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ ഒപ്പം റാം എന്നിവയാണ് വരാൻ ഇരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.

ഡിസംബർ 2 ന് മോഹൻലാൽ ചിത്രം മരക്കാർ എത്തുന്നതോടെ തീയറ്ററുകളിൽ പ്രവേശന ഇളവുകൾ ഉണ്ടാവും എന്നാണ് അറിയുന്നത്. നിലവിൽ 50 ശതമാനം ആളുകൾക്ക് ആണ് പ്രവേശനം എങ്കിൽ അത് 75 ശതമാനം ആക്കാൻ ആണ് തീരുമാനം.

You might also like