ചരിത്ര സിനിമകൾ ചെയ്യുന്നവർക്ക് ഇടയിൽ സിനിമയെ ചരിത്രം ആക്കുന്ന താരമാണ് മോഹൻലാൽ.
എന്നാൽ ഇപ്പോൾ ചരിത്ര സിനിമയിൽ റെക്കോർഡ് സൃഷ്ടിക്കാൻ ഉള്ള ശ്രമത്തിൽ ആണ് മോഹൻലാലും ആരാധകരും. മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന സിനിമ ആണ് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ സ്വപ്ന സിനിമയായ മരക്കാർ അറബിക്കടലിന്റെ സിംഹം.
ആന്റണി പെരുമ്പാവൂർ , സന്തോഷ് ടി കുരുവിള , ഡോ . സി ജെ റോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏറെ ചർച്ചകൾക്ക് ഒടുവിൽ തീയേറ്ററിലേക്ക് തന്നെ എത്തുകയാണ്.
ഓവർ ദി ടോപ് ( ഒടിടി ) റിലീസ് ചെയ്യാൻ ഇരുന്ന മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിലേക്ക് എത്തുന്നതോടെ സംസ്ഥാന സർക്കാരിന് വിനോദ നികുതി ഇനത്തിൽ ലഭിക്കാൻ പോകുന്നത് ഏകദേശം 35 കോടിയോളം രൂപയാണ്.
കൂടാതെ സാംസ്‌കാരിക ക്ഷേമ നിധി വിഹിതമായി 15 കോടിയോളം രൂപ ഖജനാവിൽ എത്തും. ടിക്കറ്റ് ഒന്നിന് 3 രൂപ വീതം ആണ് ക്ഷേമനിധിയിലേക്ക് എത്തുന്നത്.
മോഹൻലാലിന്റെ വരാൻ ഇരിക്കുന്ന ചിത്രങ്ങളിൽ നിന്നും 350 – 375 കോടി കളക്ഷൻ നേടാൻ കഴിയും എന്നാണ് പ്രാഥമിക നിഗമനം. അതോടൊപ്പം പ്രതീക്ഷിക്കുന്നതിനേക്കൾ വലിയ വിജയം ആയാൽ വരുമാനം ഇതിൽ കൂടുതൽ ഉയരും.
മോഹൻലാൽ നായകനായി എത്തുന്ന അഞ്ച് ചിത്രങ്ങൾ ആയിരുന്നു ഓടിട്ടിക്ക് ആയി പ്ലാൻ ചെയ്തിരുന്നത്. മരക്കാർ കൂടാതെ ഷാജി കൈലാസ് – മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന എലോൺ.
അതുപോലെ പൃഥ്വിരാജ് – മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡി , അതുപോലെ ദൃശ്യം 2 ന് ശേഷം ജീത്തു ജോസഫ് മോഹൻലാൽ ടീം ഒന്നിക്കുന്ന ട്വൽത് മാൻ , അതുപോലെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന പുലിമുരുഗൻ ടീം വീണ്ടും ഒന്നിക്കുന്ന മോൺസ്റ്റർ എന്നിവയാണ് ഓടിട്ടിക്ക് ആയി പ്ലാൻ ചെയ്തിരുന്നത്.
കൂടാതെ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ഫെബ്രുവരി 10 ന് തീയറ്ററുകളിൽ എത്തും. കൂടാതെ പ്രിയദർശൻ മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന മോഹൻലാലിന്റെ ബോക്സിങ് ചിത്രം. ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ ഒപ്പം റാം എന്നിവയാണ് വരാൻ ഇരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.
ഡിസംബർ 2 ന് മോഹൻലാൽ ചിത്രം മരക്കാർ എത്തുന്നതോടെ തീയറ്ററുകളിൽ പ്രവേശന ഇളവുകൾ ഉണ്ടാവും എന്നാണ് അറിയുന്നത്. നിലവിൽ 50 ശതമാനം ആളുകൾക്ക് ആണ് പ്രവേശനം എങ്കിൽ അത് 75 ശതമാനം ആക്കാൻ ആണ് തീരുമാനം.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…