പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ, ബോക്സോഫീസ് താണ്ഡവം തുടർന്നു. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന ചിത്രം മാർച്ച് 28ന് ആണ് ലോകമെമ്പാടും റിലീസ് ചെയ്തത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് റെക്കോർഡ് കളക്ഷൻ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്‌ത ആദ്യ ആഴ്ചയിൽ കേരള ബോക്സ്ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബാഹുബലി 2വിന്റെ റെക്കോർഡ് ആണ് മോഹൻലാൽ ചിത്രം ലൂസിഫർ മറികടന്നത്. ബാഹുബലി 2, 31 കോടി രൂപ നേടിയപ്പോൾ, ലൂസിഫർ 40 കോടിക്ക് മുകളിൽ ആണ് നേടിയത്.
പൃഥ്വിരാജ് സുകുമാരന്റെ കന്നി സംവിധാന സംരഭമായ ലൂസിഫർ, 43 രാജ്യങ്ങളിലായി റിലീസിനെത്തിയ ചിത്രത്തിന്റെ എട്ടു ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഏകദേശം 80 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബില്‍ കയറുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ ഞാന്‍ പ്രകാശന്റെ ഫൈനല്‍ കളക്ഷന്‍ ഇരട്ടി മാര്‍ജിനിലാണ് ലൂസിഫര്‍ മറികടന്നിരിക്കുന്നത്.
മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മഞ്ജു വാര്യർ, ടോവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്, വിവേക് ഒബ്രോയി, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…