കഴിഞ്ഞ നപ്പതിലേറെ വർഷങ്ങളായി നിരവധി താരങ്ങൾ മലയാള സിനിമയിൽ വന്ന് പോയി എങ്കിലും മോഹൻലാൽ എന്ന നടനെയോ അദ്ദേഹത്തിന്റെ ബോക്സോഫീസ് റെക്കോർഡുകൾ തകർക്കാനോ മലയാള സിനിമയിൽ മറ്റൊരു താരവും ഉദിച്ചു ഉയർന്നട്ടില്ല എന്നുള്ളതാണ് സത്യം.
മോഹൻലാൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കകയാണ് തന്റെ ബോക്സോഫീസ് പവർ, ആദ്യമായി മലയാളം സിനിമക്ക് അമ്പത് കോടി എന്ന സ്വപ്‍ന നേട്ടം കൈക്കുള്ളിൽ ഒതുക്കാൻ അവസരം നൽകിയത് ദൃശ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ആഗോള മാർക്കറ്റിൽ നിന്നും അമ്പത് കോടി നേടിയപ്പോൾ അന്ന് മലയാള സിനിമയുടെ ചരിത്ര താളുകളിൽ ദൃശ്യം പൊൻതൂവൽ അണിയുക ആയിരുന്നു.
തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം പുലിമുരുകൻ എത്തി, നോട്ട് നിരോധന സമയം ആയിരുന്നിട്ട് കൂടി, കുട്ടികളും കുടുംബ പ്രേക്ഷകരും തീയറ്ററുകളിലേക്ക് ആർത്തിരമ്പി കയറി. വൈശാഖ് സംവിധാനം ചെയ്ത ടോമിച്ചൻ മുളക്പാടം നിർമ്മിച്ച മോഹൻലാൽ നായകനായി എത്തിയ ചിത്രം ബോക്സോഫീസ് കളക്ഷനിൽ കേരളത്തിൽ നിന്നും മാത്രം അമ്പത് കോടി കടന്നു.
ബോക്സോഫീസ് റെക്കോർഡുകൾ ഇത് കൊണ്ടു ഒന്നും അവസാനിക്കാൻ മോഹൻലാൽ തയ്യാറായിരുന്നില്ല, പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ, ഇപ്പോഴിതാ വിദേശ മാർക്കറ്റിൽ നിന്ന് മാത്രം അമ്പതു കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോഡും ഒരു മോഹൻലാൽ ചിത്രം തന്നെ കരസ്ഥമാക്കിയിരിക്കുന്നു.
ഇതിൽ 40 കോടി രൂപയോളം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് നേടിയത്. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും എല്ലാം മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ് ലൂസിഫർ തീര്‍ത്തത്.
എട്ട് ദിവസങ്ങൾക്ക് 100 കോടി ക്ലബ്ബിലും 21 ദിവസങ്ങൾ കൊണ്ട് 150 കോടി ക്ലബും കീഴടക്കിയ ലൂസിഫർ, മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായിരിക്കും എന്ന് തന്നെയാണ് കണക്ക് കൂട്ടൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…