മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ എത്തുമെന്നും ഇതാണ് റിലീസ് തീയതി എന്നും പ്രഖ്യാപനം നടത്തി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹം സോഷ്യൽ മീഡിയ പേജ് വഴി ഇക്കാര്യം സ്ഥിരീകരിച്ചു. ഡിസംബർ 2 നാണ് വമ്പൻ റിലീസ് നടക്കുന്നത്.
ചിത്രത്തെ തീയറ്ററിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആന്റണി പെരുമ്പാവൂർ നടത്തി എങ്കിൽ കൂടിയും ഫിയോക്ക് സംഘടന നടത്തിയ കടുംപിടിത്തം കൊണ്ടാണ് റിലീസ് തീരുമാനം വൈകിയത്. എന്നാൽ ആന്റണി പെരുമ്പാവൂർ നടത്തിയ വലിയ വിട്ടു വീഴ്ചകൾ കൊണ്ടാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്യുന്നത് എന്നാണ് അറിയുന്നത്.
നിരവധി തീയ്യറ്റർ ഉടമകൾ സിനിമ റിലീസ് ചെയ്യാൻ സന്നദ്ധത അറിയിച്ചതോടെ മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ഉള്ള ചർച്ചകൾ ആന്റണി പെരുമ്പാവൂർ ആമസോണുമായി നടത്തി എന്നും ഇപ്പോൾ ആന്റണി പെരുമ്പാവൂർ യാതൊരു നിബന്ധനകളും വെക്കാതെ തീയറ്ററിലേക്ക് സിനിമ എത്തിക്കുമെന്നാണ് അറിയുന്നത്.
പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ നായകനായി എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ തിങ്കളാഴ്ച ചെന്നൈയിൽ നടന്നു.
മോഹൻലാൽ , ആന്റണി പെരുമ്പാവൂർ , പ്രിയദർശൻ , സി ജെ റോയ് , പ്രണവ് മോഹൻലാൽ എന്നിവർ അടക്കം ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് വേണ്ടി ആയിരുന്നു ചെന്നൈയിൽ പ്രിവ്യു ഷോ നടത്തിയത്.
മോഹൻലാലിന്റേയും മലയാള സിനിമയുടെയും ഏറ്റവും വലിയ മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മികച്ച സിനിമക്കും അതുപോലെ മികച്ച വി എഫ് എക്സ് ചിത്രത്തിനുമുള്ള ദേശിയ അവാർഡ് നേടിയ സിനിമ കൂടിയാണ് മരക്കാർ.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…