മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിൽ ഒരാൾ ആണ് റഫീക്ക് അഹമ്മദ്, മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പ് നൽകി ഇറങ്ങിയ ചിത്രമായിരുന്നു ഈ മാസം 14ന് റിലീസ് ചെയ്ത ഒടിയൻ. റഫീക്ക് അഹമ്മദ് എഴുതിയ വരികൾ, കൊണ്ടൊരാം കൊണ്ടൊരാം എന്ന് തുടങ്ങുന്ന ഗാനം ഈ വർഷത്തെ ഏറ്റവും മികച്ച ഗാനങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ ആണ്.
വലിയ വിജയമായി ഒടിയൻ മുന്നേറുമ്പോഴും ആദ്യ ദിവസങ്ങളിൽ ചിത്രം നേരിട്ട നെഗറ്റീവ് പ്രതികരണങ്ങൾക്ക് കാരണം വ്യക്തമാക്കി ഇരിക്കുകയാണ് റഫീക്ക് അഹമ്മദ്.
മോഹൻലാലിന്റെ വലിയ ബഡ്ജറ്റിൽ വരുന്ന ചിത്രം ആയത്കൊണ്ട് തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷകൾ നൽകി ഒടിയന്, എന്നാൽ ഈ ചിത്രം മാസ്സ് എന്ന ലേബലിൽ വരുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമല്ല, ഇതിന്റെ പ്രമേയം തന്നെ ക്ലാസ് ആയ രീതിയിൽ എടുക്കേണ്ട ഒന്നാണ്, ഒടിയൻ എന്നത് മലയാളികൾക്ക് മാത്രം പറയാൻ കഴിയുന്ന ഒരു പ്രമേയമാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഗ്രാമീണ ഭംഗിയും ഒക്കെ ഉൾപ്പെടുത്തിയ സിനിമയാണ് ഒടിയൻ. അങ്ങനെ ഉള്ള ആളുകൾ ആണ് ഈ ചിത്രം സ്വീകരിക്കുന്നതും, എന്ത് കാര്യങ്ങളും വിവാദമായി സ്വീകരിക്കുന്ന സോഷ്യൽ മീഡിയ, ഒടിയനും ആ രീതിയിൽ കണ്ടു എന്നെ പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പായ ഉണ്ടാക്കാൻ ആണ് ഒടിയന്മാർ അടങ്ങുന്ന സമുദായത്തിന്റെ രീതി എന്നും അതുപോലെ താൻ പാലക്കാടിന്റെയും തൃശ്ശൂർ, മലപ്പുറം അതിർത്തിയിൽ താമസിക്കുന്നത് മൂലം ചെറുപ്പകാലം തൊട്ടേ ഒടിയൻ കഥകൾ കേട്ടിട്ടുള്ളത് ആന്നെനും റഫീക്ക് അഹമ്മദ് പറയുന്നു, ഇതെല്ലാം ആ ഗാനത്തിന്റെ വരികളിൽ ചേർക്കാൻ കഴിഞ്ഞു എന്നും റഫീക്ക് അഹമ്മദ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…