മോഹൻലാൽ ചിത്രം റാമിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് മിഷൻ ഇമ്പോസിബിൾ സ്റ്റണ്ട് ഡയറക്ടർ; ജീത്തു ജോസഫ് ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് ഉടൻ..!!

കൊറോണ കാലത്തിന് മുന്നേ ഇന്ത്യയിലെ ഷൂട്ടിൽ മുഴുവൻ പൂർത്തിയാക്കി ഇരിക്കുന്ന ചിത്രം ആണ് മോഹൻലാൽ നായകനായി എത്തുന്ന റാം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികാ വേഷത്തിൽ എത്തുന്നത് തൃഷയാണ്.

വമ്പൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിന്റെ ഇനി ബാക്കി ഉള്ളത് നാൽപ്പത് ദിവസത്തെ ഷൂട്ടിംഗ് ആണ്. ജൂണിൽ ആയിരുന്നു ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്യുക. ബ്രിട്ടനിൽ ആയിരുന്നു ചിത്രത്തിന്റെ ഇനിയുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഇരിക്കുന്നത്.

ജീത്തു ജോസഫ് മോഹൻലാൽ ടീം ഒന്നിക്കുന്ന ആദ്യ ആക്ഷൻ ത്രില്ലെർ ചിത്രം ആണ് റാം. ഇന്ത്യയിൽ ഉള്ള ഭാഗങ്ങൾ ആണ് ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് ഇന്ദ്രജിത് സുകുമാരൻ ആണ്.

ഇതിലെ ബ്രിട്ടനിലെ ആക്ഷൻ സീനുകൾ ഒരുക്കാൻ എത്തുന്നത് മിഷൻ ഇമ്പോസ്സിബിൾ എന്ന ഹോളിവുഡ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സംവിധായകൻ ആണെന്നാണ് ഇന്ദ്രജിത് പറയുന്നത്.

അങ്ങനെ ആണ് ആദ്യം ഷൂട്ട് പ്ലാൻ ചെയ്ത സമയത്തെ തീരുമാനം എന്നും ഇപ്പോൾ കോവിഡ് വന്നു ഷൂട്ടിംഗ് രണ്ടു വർഷത്തോളം വൈകിയ സ്ഥിതിയിൽ അതിനു മാറ്റം വന്നോ എന്ന് തനിക്കറിയില്ല എന്നും ഇന്ദ്രജിത് പറയുന്നു.

ഇന്ദ്രജിത് സുകുമാരൻ ആദിൽ ഹുസൈൻ കലാഭവൻ ഷാജോൺ സിദ്ദിഖ് സായി കുമാർ ലിയോണ ലിഷോയ് ദുർഗാ കൃഷ്ണ ചന്ദുനാഥ് ആനന്ദ് മഹാദേവൻ സന്തോഷ് കീഴാറ്റൂർ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കുന്നതു സതീഷ് കുറുപ്പാണ്.

അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യ വേഷത്തിലാണ് തൃഷ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്.

വി എസ് വിനായക് എഡിറ്റ് ചെയ്യുന്ന റാമിന് സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം ആണ്. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ പലപ്പോഴും വാർത്തകൾ എത്തി ഇരുന്നു എങ്കിൽ കൂടിയും ഇപ്പോൾ ഇന്ദ്രജിത് ഈ ചിത്രത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർക്ക് ഇടയിൽ വലിയ ആവേശം ആണ് ഉണ്ടാക്കുന്നത്.

ജീത്തു ജോസഫ് ഇപ്പോൾ ആസിഫ് അലി ചിത്രത്തിന്റെ തിരക്കിൽ ആണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കിലും.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago