32 വർഷങ്ങൾക്ക് ശേഷം തൃശ്ശൂർ ഭാഷ സംസാരിക്കുന്ന സിനിമയുമായി മോഹൻലാൽ; വീണ്ടും പുതുമുഖ സംവിധായകർക്ക് അവസരം നൽകി മോഹൻലാൽ..!!
ബോക്സോഫീസ് വിജയങ്ങളുടെ കൊടുമുടി കീഴടക്കി മോഹൻലാൽ മുന്നേറുകയാണ്. നവാഗത സംവിധായകർക്ക് അവസരം നൽകാൻ മടിക്കുന്ന നടനാണ് മോഹൻലാൽ എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും മോഹൻലാൽ നായകനായി എത്തിയ ഒടിയൻ, ലൂസിഫർ എന്നിവയെല്ലാം നവാഗത സംവിധായകർ ആയിരുന്നു.
നവാഗതരായ ജിബി ജോജു എന്നിവർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.
മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ 32 വർഷങ്ങൾക്ക് ശേഷമാണ് തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ കൂടി.
കുന്നംകുളത്തുകാരൻ മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കനൽ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റെ നായികയായി ഹണി റോസ് എത്തുന്ന ചിത്രം കൂടിയാണിത്.
രാധിക ശരത് കുമാർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, അജു വർഗീസ്, സിദ്ധിക്ക്, സലിം കുമാർ, ഹരീഷ് കണാരൻ, സൗബിൻ, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, നന്ദു, കൈലാഷ്, സ്വാസിക, വിവിയ, എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിക്കുന്നത് സന്തോഷ് വർമയും മനു രഞ്ജിത്തും ചേർന്നാണ് ഗാനങ്ങൾക്ക് ഈണം നൽകുന്നത് ഫോർ മ്യൂസിക് ആണ്.