മോഹൻലാലിനെ നായകനാക്കിയാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ലുസിഫറിന്റെ ചിത്രീകരണം പൂർത്തിയായത്. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം വളരെ സന്തോഷത്തോടെയാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
മോഹൻലാൽ, അദ്ദേഹം ചെയ്യുന്ന സിനിമക്ക് വേണ്ടി, പൂര്ണതക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന മനുഷ്യൻ ആന്നെന്നാണ് പൃഥ്വിരാജ് പറയുന്നത്.
മോഹൻലാൽ ഇതിഹാസമായി മാറാൻ സാധിച്ചത് എങ്ങനെയാണ് എന്ന് പൃഥ്വിരാജ് വ്യക്തമാക്കുകയാണ്;
ലാലേട്ടന് ഒപ്പം തന്റെ ആദ്യ ചിത്രം ചെയ്യാൻ കഴിയുന്നതിൽ താൻ സന്തുഷ്ഠനാണ്, ഒരു സംവിധായകന് വേണ്ടത് എന്താണ് എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം, അദ്ദേഹം അതിന് വേണ്ടി എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും, ഒരു സംവിധായകനെ പൂർണ്ണമായി സംതൃപ്തൻ ആക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലു ആണ്, ഇന്നത്തെ ലോകം അറിയുന്ന ഇതിഹാസമായി മോഹൻലാൽ മാറിയത് ഇത്കൊണ്ട് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു, എന്നാൽ കഴിയുന്ന രീതിയിൽ ഞാൻ ലൂസിഫർ സംവിധാനം ചെയ്തിട്ടുണ്ട്- പൃഥ്വിരാജ്
മാർച്ചിൽ ആണ് ലൂസിഫർ തീയറ്ററുകളിൽ എത്തുന്നത്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായിക. ബോളിവുഡ് നടൻ വിവേക് ഒബ്രോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…