രണ്ടാമൂഴം കോടതി വിധി ഇന്ന്; പ്രതീക്ഷയോടെ ആരാധകർ..!!

30

മോഹൻലാൽ നായകനായി 1000 ബഡ്ജറ്റിൽ വരാൻ ഇരുന്ന രണ്ടാമൂഴം എന്ന എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ചിത്രം ഇപ്പോൾ നടക്കുമോ എന്ന പ്രതിസന്ധിയിൽ കോടതിയിൽ ആണ്.

തിരക്കഥ സംവിധായകനായ ശ്രീകുമാർ മേനോന് നൽകിയിട്ട് മൂന്നര വർഷങ്ങൾ കഴിഞ്ഞു എന്നും കരാർ കാലാവധി അവസാനിച്ചിട്ടും ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടക്കാത്തത് മൂലമാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തന്റെ തിരക്കഥ തിരികെ ലഭിക്കണം എന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിച്ചത്.

നിരവധി തവണ ചിത്രത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചു സംവിധായകനായ ശ്രീകുമാർ മേനോനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിക്കാത്തത് മൂലമാണ് എം ടി കോടതിയെ സമീപിച്ചത്.

നിർമാതാവായ ബി ആർ ഷെട്ടിക്കും സംവിധായകൻ ശ്രീകുമാർ മേനോനും കോടതി നോട്ടീസ് അയക്കുകയും

പിന്നീട് തനിക്ക് കൂടതൽ സമയം വേണം എന്ന് കോടതിയിൽ ശ്രീകുമാർ ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതി കേസ് ഇന്നത്തേക്ക് പരിഗണിക്കുന്നതിനായി മാറ്റി വെക്കുകയും ഇന്ന് ചിത്രത്തിന്റെ അന്തിമ വിധി ഉണ്ടാകും എന്നാണ് കരുതുന്നത്.

ശ്രീകുമാർ മേനോനുമായി ഒരു വിധത്തിലും ഒന്നിച്ചു പോകുവാൻ എം ടിക്ക് താൽപര്യം ഇല്ല എന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും അറിയുന്നത്‌, അതോടൊപ്പം ബ്രഹ്മാണ്ഡ കഥകൾക്കും സിനിമകൾക്ക് വലിയ മാർക്കറ്റ് ഉള്ള ഈ കാലത്ത് എം ടി യെ തേടി വലിയ ബാനറുകൾ രംഗത്ത്‌ എത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

You might also like