റെഡ് ചില്ലീസ് എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക് പേജിൽ കൂടി അറിയിച്ചത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷം ആണ് ഈ കൂട്ടുകെട്ട് വീണ്ടും വരുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിക്കുന്നത്. 2021 ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് രാജേഷ് ജയ്‌റാമാണ്. തന്റെ അടുത്ത സിനിമ ഇതാരിക്കുമെന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്.
2017 ൽ പുറത്തിറങ്ങിയ വൈഗൈ എക്സ്പ്രസ്സ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. കൂടാതെ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന കടുവ കഴിഞ്ഞ വര്ഷം പ്രഖ്യാപിച്ചിരുന്നു. മലയാള സിനിമയിൽ വമ്പൻ ആക്ഷൻ ചിത്രങ്ങൾ ഒരുക്കിയ കൂട്ടുകെട്ട് ആണ് മോഹൻലാൽ ഷാജി കൈലാസ് എന്നിവരുടേത്.
ആറാം തമ്പുരാനും നരസിംഹവും എല്ലാം മലയാളികൾക്ക് എന്നും ആവേശം നൽകുന്ന വിജയ സിനിമകൾ തന്നെയാണ്. ഈ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുമ്പോൾ അത് മറ്റൊരു വലിയ ചിത്രം തന്നെയായിരിക്കും എന്നാണ് ആരാധകരുടെ കാത്തിരിപ്പ്.
മോഹൻലാൽ നായകനായി എത്തുന്ന ബ്രോ ഡാഡി കഴിഞ്ഞ ദോഷം ഷൂട്ടിങ് പൂർത്തിയായിരുന്നു. കൂടാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാൻ ആണ് ഇനി മോഹൻലാൽ അഭിനയിക്കുന്ന സിനിമ. ഇതിന് ശേഷം ആയിരിക്കും ഷാജി കൈലാസ് സിനിമയിൽ ജോയിൻ ചെയ്യുക. ഇതെല്ലാം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…