ഒടിയൻ എന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ സമ്പൂർണ്ണ പിന്തുണയോടെ തീയറ്ററിൽ മുന്നേറുകയാണ്. മുൻ വിധികളോടെ എത്തിയ ഒരു കൂട്ടം പ്രേക്ഷകർക്ക് സമ്മിശ്ര അഭിപ്രായങ്ങൾ ഉണ്ടായി എങ്കിലും കുടുംബ പ്രേക്ഷകർ തീയ്യറ്ററുകളിൽ എത്തിയതോടെ ചിത്രം മികച്ചത് എന്ന അഭിപ്രായം ആണ് നേടുന്നത്.
ഇത്രെയും കാലത്തെ അഭിനയ ജീവിതത്തിൽ ഏറ്റവും വിഷമം നിറഞ്ഞ കഠിനമായ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന് വേണ്ടി മോഹൻലാൽ ചെയ്തത്. ഇരുകാലിൽ നിന്നുള്ള ആക്ഷൻ രംഗങ്ങളെക്കാൾ നാലു കാലിൽ നിന്നുള്ള ആക്ഷൻ സീനുകൾ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്. ചിത്രത്തിലെ തന്റെ അനുഭവം മോഹൻലാൽ പങ്കുവെക്കുന്നത് ഇങ്ങനെ;
ഒടിയൻ എന്ന സിനിമക്ക് വേണ്ടി ഞാൻ നന്നായി കഷ്ടപ്പെട്ടു, പക്ഷേ അത് എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ അത് വേണ്ടി വരും. കാലപാനി, വാനപ്രസ്ഥം എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഞാൻ ഇതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.
ഒടിയനിൽ കഥാപാത്രം ആവശ്യപ്പെടുന്ന സമയത്തു നാല് കാലുള്ള മൃഗമായി അഭിനയിക്കേണ്ടതുണ്ട്, ആ സമയത്തു ആ മൃഗത്തിന്റെ ശരീര ഭാഷയും പെരുമാറ്റ രീതിയും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്, രണ്ട് കാലിൽ നിന്ന് ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് പോലെ എളുപ്പമല്ല മണിക്കൂറുകളോളം നാല് കാലിൽ നിൽക്കുക എന്നത്. പ്രത്യേകിച്ച് കുളമ്പും അണിഞ്ഞു കൊണ്ട്, ആ കഥാപാത്രത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്, ഒടിയന് വേണ്ടി അഭിനയിക്കുമ്പോൾ ഒടിയനെ പോലെ ജീവിക്കണം. മോഹൻലാൽ പറയുന്നു.
ദിനത്തെ റെക്കോര്ഡ് കളക്ഷനും പിന്നീടുള്ള കുടുംബ പ്രേക്ഷകരുടെ കയറ്റവും ചിത്രം കൂടുതൽ വിജയത്തിലേക്ക് എത്തിക്കുകയാണ്, ആക്ഷനും അതോടൊപ്പം കുടുംബ ബന്ധങ്ങൾക്കും തേന്കുരിശ്ശിയിലെ മനോഹാരിതയും പ്രകൃതിയും പ്രണയവും ഉള്ള ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവം തന്നെയാണ് നൽകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…