മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മാർച്ച് 26 നു ആണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോകം മുഴുവൻ ഭീതിയിൽ ആഴ്ത്തുന്ന വൈറസ് ബാധ ഉണ്ടായത് കൊണ്ട് ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് മോഹൻലാൽ വ്യക്തമാക്കുന്നത്.
മാധ്യമങ്ങൾക്ക് മുന്നിൽ ആണ് മോഹൻലാൽ ഇക്കാര്യം ഇന്ന് വെളിപ്പെടുത്തിയത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ ആദ്യ നാവിക സേന മരക്കാർ ആണെന്ന് വാഴ്ത്തുമ്പോൾ ചിത്രത്തിന്റ ആദ്യ പ്രദർശനം മാർച്ച് 19 നു ഉണ്ടാകും എന്ന് മോഹൻലാൽ പറയുന്നു. ഈ ചിത്രം നേവിക്ക് വേണ്ടി ഉള്ള ട്രൈബ്യൂട്ട് ആണെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അവർക്ക് വേണ്ടി ആകും ആദ്യ പ്രദർശനം എന്ന് മോഹൻലാൽ പറയുന്നു.
മലയാളം സിനിമക്ക് അഭിമാനം ആകുന്ന രീതിയിൽ ദൃശ്യ സാങ്കേതിക തികവോടെയാണ് മരക്കാർ എത്തുന്നത്. ഇതുവരെ ഉള്ള മലയാളം ചിത്രങ്ങളിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി അർജുൻ പ്രഭു പ്രണവ് മോഹൻലാൽ മഞ്ജു വാര്യർ കീർത്തി സുരേഷ് കല്യാണി പ്രിയദർശൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…