പിന്നണി ഗായകനായി സിനിമയിൽ എത്തിയ താരം എന്നാൽ പിന്നീട് നായകൻ ആയും നിർമാതാവ് ആയും സംവിധായകൻ ആയും എല്ലാം മലയാള സിനിമയിൽ ഏറ്റവും മികച്ച വിജയതാരമായി മാറിയ ആണ് വിനീത് ശ്രീനിവാസൻ.
മലയാളത്തിൽ ഏറ്റവും മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത ആൾ കൂടിയാണ് വിനീത് ശ്രീനിവാസൻ. മലയാളത്തിൽ ഒട്ടേറെ മികച്ച താരങ്ങളെ സമ്മാനിച്ചിട്ടുള്ള താരമാണ് വിനീത്.
നിവിൻ പോളിയും അജു വർഗീസും അടക്കമുള്ള താരങ്ങൾക്ക് മികച്ച ചിത്രങ്ങൾ നൽകിയ ആൾ ആണ് വിനീത്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ കൂടിയാണ് വിനീത് സംവിധാന രംഗത്തേക്ക് എത്തുന്നത്.
തുടർന്ന് തട്ടത്തിൻ മറയത്ത് , തിര , ജേക്കബിന്റെ സ്വർഗ്ഗ രാജ്യം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനീത് സംവിധാനം ചെയ്തു റിലീസ് ചെയ്യാൻ ഉള്ള ചിത്രം ആണ് പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം.
ഇപ്പോൾ മലയാള സിനിമയുടെ അതുല്യ നടൻ മോഹൻലാലിനെയും തന്റെ അച്ഛൻ ശ്രീനിവാസനെയും വെച്ച് ഒരു സിനിമ ചെയ്യണം എന്നുള്ള ആഗ്രഹം ആണ് വിനീത് ക്യാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
അച്ഛനെയും ലാൽ അങ്കിളിനെയും വെച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എന്റെയും വലിയ ആഗ്രഹമാണ്. കുറച്ചു കാലമായി അതിന്റെ ആലോചനകൾ നടക്കുന്നുണ്ട്. മനസ്സില്‍ ഒരു കഥയുമുണ്ട്. ക്ലൈമാക്‌സും.
പിന്നെ അവിടവിടെ കുറെ ഇൻസിഡന്റുകളും. അതുമാത്രം പോരല്ലോ? ഒരു കഥയെന്ന നിലയിൽ അത് കൂടുതൽ പരുവപ്പെടേണ്ടതുണ്ട്. ആ സിനിമ എന്ന് സംഭവിക്കുമെന്നും നിശ്ചയമില്ല.
എന്നാൽ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ട്. കഥയുടെ കാര്യമല്ല രണ്ടുപേരെയും വച്ചൊരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹത്തെക്കുറിച്ചാണ് പറഞ്ഞത്.
പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങൾ അതിലുണ്ടാവും. കഥയിലേയ്ക്ക് പൂർണ്ണമായും ലാന്റ് ചെയ്യാതെ അതിനെക്കുറിച്ച് ഇനിയും കൂടുതൽ എന്തെങ്കിലും പറയാനാകില്ല.’
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…