മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു മോഹൻലാൽ വൈശാഖ് ഉദയകൃഷ്ണ ടീം ഒന്നിച്ച പുലിമുരുകൻ. മലയാളത്തിൽ നിന്നും ആദ്യമായി നൂറുകോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം കൂടി ആയിരുന്നു പുലിമുരുകൻ.
പുലിമുരുകൻ ടോമിച്ചൻ മുളകുപാടം ആണ് നിർമ്മിച്ചതെങ്കിൽ മോഹൻലാലും വൈശാഖും ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുമ്പോൾ നിർമാതാവ് ആയി എത്തുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് ആണ്.
ആന്റണി പെരുമ്പാവൂർ ഇപ്പോൾ ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ എന്ന ചിത്രത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രമായി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്.
ചിത്രീകരണം പൂർത്തിയായി എങ്കിൽ കൂടിയും ഇതുവരെയും ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചട്ടില്ല. അമ്പത്തിയഞ്ചു ദിവസങ്ങൾ കൊണ്ടാണ് മോൺസ്റ്റർ ചിത്രീകരണം പൂർത്തിയായത്. ലക്ഷ്മി മാച്ചു, ഹണി റോസ്, സുദേവ് നായർ എന്നിവർ ആണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകൾ ഇങ്ങനെ..
ഉദയകൃഷ്ണയുടെ തിരക്കഥയിൽ എത്തുന്ന ഏറ്റവും വ്യത്യസ്‍തമായ ചിത്രമായിരിക്കും മോൺസ്റ്റർ. ഈ സിനിമക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതുകൊണ്ടാണ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെയുമായിട്ടും പുറത്തുവിടാത്തത്. മലയാള സിനിമയിൽ ഇതുവരെയും ആരും പറയാൻ ധൈര്യപ്പെടാത്ത ഒരു കഥയാണ് ഞങ്ങൾ മോൺസ്റ്ററിൽ കൂടി പറയുന്നത്.
ഈ ചിത്രം നിങ്ങൾക്ക് ഒരു അപ്രതീക്ഷിത വിരുന്ന് ആയിരിക്കും സമ്മാനിക്കാൻ പോകുന്നത്. മോൺസ്റ്ററിന്റെ ഉള്ളടക്കത്തിൽ ഞങ്ങൾക്ക് വിസ്വാസം ഉണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രം നിങ്ങൾക്ക് മുന്നിലേക്ക് എത്തുമ്പോൾ എല്ലാവരെയും ഞെട്ടിക്കാൻ പോകുന്ന ഒരു സൈലന്റ് ബോംബ് തന്നെ ആയിരിക്കും ആന്റണി പെരുമ്പാവൂർ പറയുന്നു.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സംഘട്ടനം ചെയ്തിരിക്കുന്നത് സ്റ്റണ്ട് സിൽവയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…