കനൽ , ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നി ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ഹണി റോസ് എത്തുന്ന ചിത്രം ആണ് വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ.
മോഹൻലാൽ വൈശാഖ് ടീം പുലിമുരുകന് ശേഷം ഒന്നിക്കുമ്പോൾ വേറിട്ടൊരു കഥ രീതി തന്നെയാണ് മോൺസ്റ്ററിൽ കൂടി പറയുന്നത്. ഹണി റോഷനൊപ്പം ലക്ഷ്‌മി മാച്ചു ആണ് ചിത്രത്തിൽ മറ്റൊരു നായിക.
ഹണി റോസ് നായികയായി ഒരു ചിത്രം ഇപ്പോൾ തീയറ്ററുകളിലേക്ക് എത്തുന്നത് മൂന്നു വർഷങ്ങൾക്ക് ശേഷം ആണ്. ഭാമിനി എന്ന ഷീ ടാക്സി ഡ്രൈവർ വേഷത്തിൽ ആണ് ഹണി റോസ് എത്തുന്നത്. മോൺസ്റ്റർ പ്രേക്ഷകർ സ്വീകരിച്ചതോടെ അതിന്റെ സന്തോഷത്തിൽ ആണ് ഹണി റോസ്.
ലാലേട്ടനൊപ്പം ഇത്രയേറെ സ്ക്രീൻ സ്പേസ് കിട്ടിയ മറ്റൊരു കഥാപാത്രം ഇത്. അതിൽ താൻ ഏറെ സന്തോഷവതിയാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ വേഷം ആണ് മോൺസ്റ്റർ ചിത്രത്തിലെ ഭാമിനി. ഇത്രയും വലിയ കഥാപാത്രം തനിക്ക് ആദ്യമായി ആണ് ലഭിക്കുന്നത്.
വലിയ ടീമിനൊപ്പം ചേർന്ന് അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാത്തിനും നന്ദി പറയേണ്ടത് ലാൽ സാറിനോടും വൈശാഖയേട്ടനോടും ആന്റണി ചേട്ടനോടും ആണ്. എന്നെ വിശ്വസിച്ചാണ് ആ കഥാപാത്രം എന്നിൽ ഏൽപ്പിച്ചത്.
വിചാരിച്ചതിലും നന്നായിട്ട് വന്നിട്ടുണ്ട്. പ്രേക്ഷകർക്ക് ഈ ചിത്രം വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും നൽകുക. ഹണി റോസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…