Categories: Cinema

ഇന്ദ്രജിത്ത് – അനശ്വര രാജൻ ചിത്രം ‘ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ ‘ ഫസ്റ്റ് ലുക്ക് എത്തി

മഞ്ജു വാര്യർ നായികയായ കരിങ്കുന്നം സിക്സസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ദീപു കരുണാകരൻ ഒരുക്കിയ ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തു.

ഓഗസ്റ്റ് 23 ന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഇവർ ആദ്യമായി ഒരുമിച്ചഭിനയിച്ച ഈ ചിത്രം, ഒരു റൊമാൻ്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്.

രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്.

അർജുൻ റ്റി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ, എഡിറ്റിംഗ് – സോബിൻ കേ സോമൻ, കലാ സംവിധാനം – സാബു റാം, സംഗീതം – പി എസ് ജയഹരി, വസ്ത്രാലങ്കാരം – ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ശരത് വിനായക്, ചീഫ് അസോസിയേറ്റ് – സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് – ബൈജു ശശികല, പി. ആർ. ഒ – ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് – റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ – മാ മി ജോ, സ്റ്റിൽസ് – അജി മസ്കറ്റ്

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago