അങ്ങനെയുള്ള ഹൈപ്പ് ലൂസിഫറിന് വേണ്ട; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്; മുരളി ഗോപി..!!
നടൻ പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിൽ മലയാളത്തിലെ മറ്റൊരു പ്രമുഖ താരം ഉണ്ടെന്നുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ അത് ഒരു തെറ്റായ വാർത്തയാണ് എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി കുറിപ്പിലൂടെ അറിയിച്ചത്.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രിയ സുഹൃത്തുക്കളെ,
“ലൂസിഫർ” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങൾ പടച്ചിറക്കുന്ന ചില ഓൺലൈൻ മാധ്യമ വാർത്തകൾ (വീണ്ടും) ശ്രദ്ധയിൽ പെട്ടു. ഇതിൽ (ഞങ്ങൾ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ “കണ്ടെത്തൽ”. ഇത് ഒരുപാട് ഷെയർ ചെയ്തു പടർത്തുന്നതായും കാണുന്നു.
ഇത്തരം “വാർത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂർണ്ണമായും നശിപ്പിക്കുന്നത്.
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങൾ ഇത് പടച്ചിറക്കുന്നതും.
സിനിമ റിലീസ് ആകുമ്പോൾ അത് കാണുക എന്നല്ലാതെ അതിനു മുൻപ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങൾ ഒരു യഥാർഥ സിനിമാപ്രേമി ആണെങ്കിൽ, ഇത്തരം നിരുത്തരവാദപരമായ “വാർത്തകൾ” ഷെയർ ചെയ്യാതെയുമിരിക്കുക.
സസ്നേഹം,
മുരളി ഗോപി
പ്രിയ സുഹൃത്തുക്കളെ, “ലൂസിഫർ” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ…
Posted by Murali Gopy on Sunday, 23 December 2018
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് മുരളി ഗോപിയാണ്.
മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, ബോളിവുഡ് നടൻ വിവേക് ഒബ്രോയ്, കലാഭവൻ ഷാജോണ്, സാനിയ അയ്യപ്പൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
മോഹൻലാൽ നെഗറ്റിവ് ടച്ച് ഉള്ള രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയിരുന്നു. അടുത്ത വർഷം മാർച്ചിലാണ് ചിത്രം റിലീസ് ചെയ്യുന്നത്