ബാലാമണിയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ നവ്യ നായർ എന്ന താരം ചേക്കേറിയിട്ട് വര്ഷം ഇരുപത് കഴിഞ്ഞു. 2010 വിവാഹം കഴിഞ്ഞതോടെ സിനിമ തിരക്കുകളിൽ നിന്നും മാറി കുടുംബ ജീവിതത്തിലേക്ക് മാറി എങ്കിൽ കൂടിയും ഒരുത്തി എന്ന ചിത്രത്തിൽ കൂടി നീണ്ട പത്ത് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുകയാണ് നവ്യ.
എന്ന നവ്യ തന്റെ പുത്തൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് മലയാള സിനിമയിൽ സ്ത്രീ പുരുഷ വേർതിരിവുകൾ ഉണ്ടെന്നു ഉള്ള വെളിപ്പെടുത്തൽ നവ്യ നടത്തിയത്. ഒരുകാലത്തിൽ മലയാളത്തിൽ നായികമാരാൽ അറിയപ്പെട്ട കാലം ഉണ്ടായിരുന്നു എന്നും അത്തരത്തിൽ ഒരു കാലഘട്ടം വീണ്ടും തിരിച്ചു വരുമെന്നും നവ്യ നായർ പറയുന്നു.
നവ്യയുടെ വാക്കുകൾ ഇങ്ങനെ..
മലയാളത്തിൽ ഇപ്പോഴും സ്ത്രീ പുരുഷ വേർതിരുവകൾ ഉണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്തു മുന്നോട്ട് പോകുക എന്നുള്ളതാണ് അതിൽ ചെയ്യാൻ കഴിയുക എന്നുള്ളത്. നമ്മുടെ പാത പിന്തുടർന്ന് വീണ്ടും ആളുകൾ വരും. അങ്ങനെ വരും തലമുറയിൽ ഈ വേർതിരിവുകൾ മാറും.
ഷീലയും ജയഭാരതിയും ശാരദയും അഭിനയിച്ചിരുന്ന കാലത്തിൽ അവരും സിനിമ മേഖല ഭരിച്ചിരുന്നു. നായകന്മാരെക്കാൾ അവരുടെ പേരുകളിൽ മലയാളം സിനിമ അറിയപ്പെട്ട കാലം ഉണ്ടായിരുന്നു. ആ കാലം വീണ്ടും തിരിച്ചു വരും. ദി ക്യൂ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…