കെട്ടിയോനെ കളഞ്ഞ് പണത്തിന് പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ; വിവാഹ ശേഷം അഭിനയ ലോകത്തിലേക്ക് എത്തിയ നവ്യയെ കളിയാക്കിയ യുവാവിന് നവ്യ കൊടുത്ത മറുപടി കണ്ടോ..!!
ഒരുകാലത്തിൽ മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് നവ്യ. ഇഷ്ടം എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി അഭിനയ ലോകത്തിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിൽ തിരക്കേറിയ നായികയായി മാറുക ആയിരുന്നു. മലയാളത്തിന് പുറമെ കന്നടയിലും തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇഷ്ടം എന്ന ചിത്രത്തിൽ കൂടിയാണ് നവ്യ അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിൽ കൂടിയായിരുന്നു മലയാളി മനസ്സുകളിലേക്ക് നവ്യ ചേക്കേറുന്നത്. 2001 ൽ അഭിനയ ലോകത്തിൽ എത്തിയ താരം 2010 ആയിരുന്നു വിവാഹം കഴിക്കുന്നത്.
വിവാഹത്തിന് ശേഷം അഭിനയ ലോകത്തിലെ തിരക്കുകളിൽ നിന്നും മാറി സ്വകാര്യ ജീവിതത്തിലെ തിരക്കുകളിലേക്ക് എത്തുകയായിരുന്നു നവ്യ. ഇതിന് ഇടയിൽ ദൃശ്യത്തിന്റെ കന്നഡ റീമേക്കിൽ അഭിനയിച്ച നവ്യ മലയാളത്തിലേക്ക് തിരിച്ചുവരുന്നത് പത്ത് വർഷങ്ങൾക്ക് ഇപ്പുറം ഒരുത്തീ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.
അഭിനയത്തിനൊപ്പം തന്നെ നൃത്ത വേദികളിലും സജീവമായി നിൽക്കുന്നയാൾ ആണ് നവ്യ നായർ. നടിമാരായാൽ എന്തെങ്കിലും ഒക്കെ വിഷയങ്ങളിൽ മോശം കമന്റ് നേരിടേണ്ടി വരുക എന്നുള്ളത് സർവ്വ സാധാരണമായ വിഷയമാണ്. ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പുതിയ പോസ്റ്റിൽ വന്ന കമെന്റും അതിന് നവ്യ നൽകിയ മറുപടിയുമാണ് വൈറൽ ആകുന്നത്.
‘കെട്ടിയോനെയും കളഞ്ഞു പണം, ഫാൻസ് ഇതിന്റെ പിന്നാലെ പായുന്ന നോങ്ങളോട് എന്ത് പറയാൻ.. ലൈഫ് ഒന്നേയുള്ളൂ ഹാപ്പി.. എന്നായിരുന്നു കമന്റ്. എന്നാൽ നവ്യ ഇതിന് മറുപടി നൽകാതെ ഇരുന്നില്ല. ഇതൊക്കെ തന്നോട് ആരാണ് പറഞ്ഞത്.. അവസാനം പറഞ്ഞത് ശരിയാണ്. ലൈഫ് ഒന്നേയുള്ളൂ.. ഹാപ്പി ആയിരിക്കൂ. എന്തിനാ ഇങ്ങനെ ദുഷിപ്പ് പറയുന്നത്. നവ്യ മറുപടി നൽകുന്നു.