കെട്ടിയോനെ കളഞ്ഞ് പണത്തിന് പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ; വിവാഹ ശേഷം അഭിനയ ലോകത്തിലേക്ക് എത്തിയ നവ്യയെ കളിയാക്കിയ യുവാവിന് നവ്യ കൊടുത്ത മറുപടി കണ്ടോ..!!

ഒരുകാലത്തിൽ മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് നവ്യ. ഇഷ്ടം എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി അഭിനയ ലോകത്തിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിൽ തിരക്കേറിയ നായികയായി മാറുക ആയിരുന്നു. മലയാളത്തിന് പുറമെ കന്നടയിലും തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇഷ്ടം എന്ന ചിത്രത്തിൽ കൂടിയാണ് നവ്യ അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിൽ കൂടിയായിരുന്നു മലയാളി മനസ്സുകളിലേക്ക് നവ്യ ചേക്കേറുന്നത്. 2001 ൽ അഭിനയ ലോകത്തിൽ എത്തിയ താരം 2010 ആയിരുന്നു വിവാഹം കഴിക്കുന്നത്.

വിവാഹത്തിന് ശേഷം അഭിനയ ലോകത്തിലെ തിരക്കുകളിൽ നിന്നും മാറി സ്വകാര്യ ജീവിതത്തിലെ തിരക്കുകളിലേക്ക് എത്തുകയായിരുന്നു നവ്യ. ഇതിന് ഇടയിൽ ദൃശ്യത്തിന്റെ കന്നഡ റീമേക്കിൽ അഭിനയിച്ച നവ്യ മലയാളത്തിലേക്ക് തിരിച്ചുവരുന്നത് പത്ത് വർഷങ്ങൾക്ക് ഇപ്പുറം ഒരുത്തീ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

അഭിനയത്തിനൊപ്പം തന്നെ നൃത്ത വേദികളിലും സജീവമായി നിൽക്കുന്നയാൾ ആണ് നവ്യ നായർ. നടിമാരായാൽ എന്തെങ്കിലും ഒക്കെ വിഷയങ്ങളിൽ മോശം കമന്റ് നേരിടേണ്ടി വരുക എന്നുള്ളത് സർവ്വ സാധാരണമായ വിഷയമാണ്. ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പുതിയ പോസ്റ്റിൽ വന്ന കമെന്റും അതിന് നവ്യ നൽകിയ മറുപടിയുമാണ് വൈറൽ ആകുന്നത്.

അറസ്റ്റ്, വിലക്ക്; ഇനി ശ്രീനാഥ്‌ ഭാസിക്ക് മാപ്പ് കൊടുക്കാൻ തയ്യാറാണെന്ന് അവതാരക; കേസ് പിൻവലിക്കും; ഒരു കലാകാരൻ കാല് പിടിച്ചു മാപ്പ് ചോദിക്കുമ്പോൾ..??

‘കെട്ടിയോനെയും കളഞ്ഞു പണം, ഫാൻസ്‌ ഇതിന്റെ പിന്നാലെ പായുന്ന നോങ്ങളോട് എന്ത് പറയാൻ.. ലൈഫ് ഒന്നേയുള്ളൂ ഹാപ്പി.. എന്നായിരുന്നു കമന്റ്. എന്നാൽ നവ്യ ഇതിന് മറുപടി നൽകാതെ ഇരുന്നില്ല. ഇതൊക്കെ തന്നോട് ആരാണ് പറഞ്ഞത്.. അവസാനം പറഞ്ഞത് ശരിയാണ്. ലൈഫ് ഒന്നേയുള്ളൂ.. ഹാപ്പി ആയിരിക്കൂ. എന്തിനാ ഇങ്ങനെ ദുഷിപ്പ് പറയുന്നത്. നവ്യ മറുപടി നൽകുന്നു.

News Desk

Recent Posts

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 day ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

2 weeks ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

2 weeks ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

2 weeks ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

3 weeks ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

4 weeks ago