തേന്കുരിശ്ശിയിലെ മാണിക്യന്റെ കഥ പറയുന്ന ചിത്രം ഒടിയൻ അടുത്ത വാരം തീയറ്ററുകളിൽ എത്തുകയാണ്, ക്രിസ്തുമസ് ആഘോഷങ്ങൾ ആരാവമാകാൻ ആദ്യമെത്തുന്ന മലയാളം ചിത്രം ഒടിയൻ ആയിരിക്കും, ഒടിവിദ്യങ്ങൾ കൊണ്ട് വിസ്മയം തീർത്ത ഒടിയൻ മാണിക്യന്റെ കഥ പറഞ്ഞു തുടങ്ങുമ്പോൾ, അതിന് നരേഷൻ കൊടുക്കുന്നത് മറ്റാരും അല്ല, ലാലുവിന്റെ സ്വന്തം ഇക്കയാണ്, മലയായികളുടെ പ്രിയ താരം മമ്മൂട്ടി തന്നെ, ശ്രീകുമാർ മേനോൻ ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ മമ്മൂട്ടിയാണ് ഒടിയൻ കഥ പറയുന്നത് എന്ന് വെളിപ്പെടുത്തിയതും.
പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത അഞ്ച് ആക്ഷൻ രംഗങ്ങളും, ജയചന്ദ്രൻ ഈണം നൽകിയ അഞ്ച് ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്, ചിത്രത്തിന്റേതായി എത്തിയ ടീസറുകളും ട്രയ്ലറും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചപ്പോൾ, പഴമയുടെ മധുരം നുകരുന്ന മാണിക്യൻ തന്റെ അംബ്രാട്ടിക്ക് വേണ്ടി പാടി പ്രണയ ഗാനവും, പാലക്കാടൻ മണ്ണിന്റെ മണമുള്ള മോഹൻലാൽ തന്നെ പാടിയ നാടാൻപാട്ടും എല്ലാവരും ഏറ്റുപാടുകയാണ്.
രാത്രിയുടെ രാജാവിന്റെ കഥ പറയുന്ന ഒടിയനിൽ, പതിനൊന്നോളം രാത്രികൾ എടുത്ത് ചിത്രീകരണം നടത്തിയ ക്ലൈമാക്സ് ഫൈറ്റ് ഉള്ളത് പതിനാറോളം മിനിറ്റ് ആണ്, ബൂലോകത്തെ അവസാനത്തെ ഒടിയന്റെ കഥ പറയുന്ന സിനിമയിൽ, സിനിമക്ക് വേണ്ടി നരേഷൻ ചെയ്യാൻ എത്തിയ മമ്മൂട്ടിക്കും സാധിച്ചു ആ മാസ്മരിക ഫൈറ്റ് സീനുകൾ കാണാൻ ഉള്ള ഭാഗ്യം, വമ്പൻ ആക്ഷൻ സീനുകൾ ഇമവെട്ടാതെ നോക്കി നിന്ന മമ്മൂട്ടി എങ്ങനെയാണ് പറഞ്ഞത്, ഇത് ചെയ്യാൻ മോഹൻലാലിന് മാത്രമേ കഴിയൂ.
ഞാൻ കാത്തിരിക്കുന്ന സിനിമ ഒടിയനാണ് കേരളത്തിലുള്ളയത്ര ഫാൻസ് തമിഴ്നാട്ടിലുമുണ്ട് ഒടിയന് അവിടെയും വമ്പൻ സ്വീകാര്യത ലഭിക്കും എന്നാണ് ചിയാൻ വിക്രം പറഞ്ഞത്.
അതേ, രണ്ട് മണിക്കൂറും നാപ്പതിമൂന്ന് മിനിറ്റുമുള്ള ആ ദൃശ്യം വിസ്മയതിനായി ഇനി വെറും നൂറ്റിതൊണ്ണൂറ്റിരണ്ട് മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് അവശേഷിഷിക്കുന്നത്.
ഒക്ടോബർ 11ന് റിലീസ് പ്രഖ്യാപിച്ച ചിത്രം അപ്രതീക്ഷിതമായി കേരളം നേരിട്ട പ്രളയം മൂലം മാറ്റി വെച്ചപ്പോഴും, ഓരോ നിമിഷവും ഒരു അണുവിലും ഒടിയന്റെ ആദ്യ എൻട്രിക്കായുള്ള കാത്തിരിപ്പിൽ ആണ് ലോകം മുഴുവൻ ഉള്ള മോഹൻലാൽ ആരാധകർ.
400 ഫാൻസ് ഷോയും, ലേഡി ഫാൻസ് ഷോയും, വമ്പൻ പ്രൊമോഷനായി എത്തുന്ന ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഈ ചിത്രം നിർമ്മിക്കുമ്പോൾ, അദ്ദേഹത്തിന്റെ മനസിൽ ഒന്ന് മാത്രമായിരിക്കും ഉണ്ടായിരിക്കുക, ലോകകണ്ട ഏറ്റവും വലിയ മോഹൻലാൽ ആരാധകനായ താൻ ആയിരിക്കണം ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമാതാവ് എന്നും, മലയാള ഇന്നുവരെ കാണാത്ത പ്രൊമോഷൻ തന്ത്രങ്ങൾ പയറ്റി പുലിമുരുകൻ എത്തിയപ്പോൾ, അതിന്റെ പതിൻമടങ്ങു നിൽക്കുന്ന പ്രൊമോഷൻ ആണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന് വേണ്ടി ഒരുക്കിയത്.
പരസ്യ സംവിധായകനായി പേരെടുത്ത വി ശ്രീകുമാർ മേനോൻ, ഒടിയൻ പോലൊരു ചിത്രവുമായി എത്തും എന്ന് പറഞ്ഞപ്പോൾ ആശങ്കകൾ ഒത്തിരി ഉണ്ടായി, എന്നാൽ 58കാരനായ മോഹൻലാലിനെ 35 കാരൻ ആക്കിയപ്പോൾ ആ ആശങ്കകളും പരാതികളും പരിഭവങ്ങളും അലിഞ്ഞു ഇല്ലാതെ ആയി.
ഇരുവർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ഒത്ത എതിരാളിയായി പ്രകാശ് രാജ് രാവുണ്ണിയായി എത്തുമ്പോൾ, ഇതുവരെ കണ്ട, അഭിനയിച്ചു ഫലിപ്പിച്ച വില്ലാത്തരങ്ങൾക്ക് അറുത്തിയായി പുതിയൊരു വില്ലനിസം തന്നെ ആയിരിക്കും ഒടിയനിലേത്.
തൊണ്ണൂറുകളിൽ കുടുംബ പ്രേക്ഷകരുടെ മനംകവർന്ന മോഹൻലാൽ, പ്രണയ ഭാവങ്ങൾ വീണ്ടും പ്രഭക്ക് മുന്നിൽ വിരിയുന്ന കാഴ്ചയായിമാറും ഒടിയനിൽ…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…