ഒടിയന് വേണ്ടി ഉയരുന്നത് 200 അടി കട്ട് ഔട്ട്; ആരാധനയുടെ അവസാന വാക്ക് മോഹൻലാൽ ഫാൻസ് തന്നെ..!!

37

നീരാളിക്കും ഡ്രാമക്കും ശേഷം മോഹൻലാൽ നായകനായി ഈ വർഷം എത്തുന്ന ചിത്രമാണ് ഒടിയൻ. ആരാധകർക്ക് ആവശേമാക്കാൻ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയാണ് ഒടിയൻ എത്തുന്നത്. ഡിസംബർ 14ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഇന്ത്യയിൽ മാത്രം 600ന് മുകളിൽ തീയറ്ററുകളിൽ ആയിരിക്കും ഒടിയൻ റിലീസിന് എത്തുക.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന നവാഗതനും പരസ്യ സംവിധായകനുമായ വി ശ്രീകുമാർ മേനോൻ ആണ്. മുംബൈ ആസ്ഥാനമായി പ്രൊമോഷൻ ആൻഡ് അഡ്വേർട്ടൈസ്മെന്റ് കമ്പനി നടത്തുന്ന ശ്രീകുമാർ മേനോൻ പ്രൊമോഷന്റെ അങ്ങേ അറ്റമാണ് ഒടിയന് വേണ്ടി ഒരുക്കുന്നത്.

കേരളത്തിലെ എങ്ങോളമിങ്ങോളം എല്ലാ റിലീസ് തീയറ്ററുകളിലും ഒടിയൻ പ്രതിമ സ്ഥാപിച്ച പ്രൊമോഷൻ ടീം, കൂടാതെ നവംബർ 5ന് ഒടിയന്റെ ആൻഡ്രോയ്ഡ് ആപ്പ് എത്തും.

കേരളത്തിൽ 250 ഓളം ഫാൻസ് ഷോ ആണ് ആരാധകർ തീരുമാനിച്ചിരിക്കുന്നത്. അത് കൂടാതെ ഇപ്പോഴിതാ തിരുവനന്തപുരത്ത് 200 അടി കട്ട് ഔട്ട് ആണ് ഒടിയന് വേണ്ടി ഉയരുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കട്ട് ഔട്ട് ആയിരിക്കും ഒടിയൻ പത്മനാഭന്റെ മണ്ണിൽ ഉയർത്തുക.

ഇത് കൂടാതെ വമ്പൻ ആഘോഷ പരിപാടികൾ ആണ് മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്, ബൈക്ക് റാലിയും, ഘോഷയാത്രയും, താലപ്പൊലിയും എല്ലാം ഒരുങ്ങുന്നുണ്ട്, മലയാള സിനിമ ഒരിക്കലും മറക്കാത്ത ആഘോഷങ്ങൾക്ക് വഴി തെളിയുകയാണ് ഒടിയൻ വഴി.

You might also like