കഴിഞ്ഞ ദിവസം മോഹൻലാൽ തൻെറ ഓഫീഷ്യൽ ഫേസ്‍ബുക്ക് പേജിലൂടെയാണ് ഒടിയൻ മാണിക്യന്റെ വിശേഷങ്ങൾ അറിയുന്ന മൊബൈൽ ആപ്ലിക്കേഷൻ വരുന്ന വിവരം അറിയിച്ചത്. ഇന്ന് റിലീസ് ചെയ്ത ആപ്പിക്കേഷനു വമ്പൻ വരവേൽപ്പ് തന്നെയാണ് ആരാധകർ നടത്തിയത്. ഒരു മണിക്കൂർ കൊണ്ട് ഒരു ലക്ഷം ഡൗണ്ലോഡ് നടന്ന ആപ്പിക്കേഷനിലേക്ക് ആരാധകർ തള്ളിക്കയറിയതോടെ ആപ്പിക്കേഷൻ ആദ്യ മണിക്കൂറിൽ തന്നെ പ്രവർത്തന രഹിതമായി.
സെർവറിന് താങ്ങാൻ കഴിയുന്നതിനെക്കാൾ കൂടതൽ ആളുകൾ കയറിയത് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്നും ഒരു മിനിറ്റിൽ 300 ലേറെ ആളുകൾ ആണ് ആപ്പ് ഡൗൺലോഡ് ചെയ്തത് എന്നും തകരാറുകൾ ഉടൻ പരിഹരിക്കും എന്നും ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചു.
ഒടിയൻ ഗെയിം ഉടൻ തന്നെ എത്തും എന്നാണ് അറിയാൻ കഴിയുന്നത്, ആപ്പിക്കേഷനിൽ തന്നെയാണ് ഒടിയൻ ഗെയിം എന്ന ഓപ്‌ഷനും നല്കിയിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. മഞ്ജു വാര്യർ ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്, പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…