ഒടിയന്റെ ക്ലൈമാക്സ് ആരാധകരെ ത്രസിപ്പിക്കും; സാം സി എസ്..!!

25

വിക്രം വേദ എന്ന ഒറ്റ ചിത്രം കൊണ്ട് ഏറെ ആരാധകർ ഉണ്ടാക്കിയ സംഗീത സംവിധായകൻ ആണ് സാം സി എസ്. ബാക്ക്ഗ്രൗണ്ട് സ്കോർ കൊണ്ട് വിസ്മയിപ്പിച്ച ചിത്രമായിരുന്നു വിക്രം വേദ. മലയാളിയായ സാം തന്നെയാണ് ഒടിയന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ആക്ഷനും മാസ്സ് തീപ്പൊരി ഡൈലോഗുകൾക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഡിസംബർ 14ന് റിലീഡസ് ചെയ്യുന്ന ചിത്രം, ലോകമെമ്പാടും 3500 ഓളം സ്ക്രീനിൽ ആണ് റിലീസിന് ഒരുങ്ങുന്നത്, ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന സാം സി എസിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്, ഒടിയന്റെ ക്ലൈമാക്‌സ് ബിജിഎം താനാണ് ഇനി ചെയ്യാന്‍ പോകുന്നതെന്നും മരണമാസ് ക്ലൈമാക്‌സ് തന്നെയാണ് ഒടിയന്‍ ടീം ഒരുക്കിയിരിക്കുന്നതെന്നും സാം സിഎസ് പറയുന്നു. ആ ക്ലൈമാക്‌സിനു സംഗീതം ഒരുക്കാന്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും സാം പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് ആയിരിക്കും ചിത്രത്തിന്റെതായി ഒരുക്കുന്നതെന്നാണ് സാം സിഎസ് പറയുന്നത്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മാക്‌സ് ക്രീയേഷൻസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

You might also like