വിക്രം വേദ എന്ന ഒറ്റ ചിത്രം കൊണ്ട് ഏറെ ആരാധകർ ഉണ്ടാക്കിയ സംഗീത സംവിധായകൻ ആണ് സാം സി എസ്. ബാക്ക്ഗ്രൗണ്ട് സ്കോർ കൊണ്ട് വിസ്മയിപ്പിച്ച ചിത്രമായിരുന്നു വിക്രം വേദ. മലയാളിയായ സാം തന്നെയാണ് ഒടിയന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ആക്ഷനും മാസ്സ് തീപ്പൊരി ഡൈലോഗുകൾക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഡിസംബർ 14ന് റിലീഡസ് ചെയ്യുന്ന ചിത്രം, ലോകമെമ്പാടും 3500 ഓളം സ്ക്രീനിൽ ആണ് റിലീസിന് ഒരുങ്ങുന്നത്, ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന സാം സി എസിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്, ഒടിയന്റെ ക്ലൈമാക്‌സ് ബിജിഎം താനാണ് ഇനി ചെയ്യാന്‍ പോകുന്നതെന്നും മരണമാസ് ക്ലൈമാക്‌സ് തന്നെയാണ് ഒടിയന്‍ ടീം ഒരുക്കിയിരിക്കുന്നതെന്നും സാം സിഎസ് പറയുന്നു. ആ ക്ലൈമാക്‌സിനു സംഗീതം ഒരുക്കാന്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും സാം പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് ആയിരിക്കും ചിത്രത്തിന്റെതായി ഒരുക്കുന്നതെന്നാണ് സാം സിഎസ് പറയുന്നത്.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മാക്‌സ് ക്രീയേഷൻസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…