മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന് എത്തിയ ചിത്രമായിരുന്നു മോഹൻലാനിനെ നായകനാക്കി നവാഗതനായ ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം, ആദ്യ ദിനത്തെ സമ്മിശ്ര പ്രതികരണങ്ങൾക്ക് ശേഷം കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ലോകമെങ്ങും ഒരേ ദിനം റിലീസ് ചെയ്ത ചിത്രം, മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഇടം നേടിക്കഴിഞ്ഞു.
ആദ്യ ദിനത്തിലെ റെക്കോർഡ് കളക്ഷന് ശേഷം, 24 ദിവസം കൊണ്ട് ഒടിയൻ 100 കോടി ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ബ്രാന്ഡിങ്ങും, സാറ്റലൈറ്റ് റൈറ്റ്സ്, ഡബ്ബിങ് റൈറ്റ്‌സ്, റീമേക്കിങ് റൈറ്റ്‌സ് എന്നിവ ചേർന്ന് ഒടിയൻ റിലീസിന് മുന്നേ 100 കോടി നേടിയിരുന്നു.
കൂടതെ വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിങ് അടക്കം ഒടിയൻ, ഇതുവരെ വേൾഡ് വൈഡ് കളക്ഷൻ നൂറ് കോടി കടന്നിരിക്കുന്നത്, ഇതുവരെ ഒടിയൻ നേടിയത് ബോക്‌സ് കളക്ഷനും സാറ്റലൈറ്റ് അവകാശവും ഡബ്ബിങ്, റീമേക്കിങ്, ബ്രാൻഡിംഗ് എന്നിവയും ചേർന്ന് 170 കോടിയോളം രൂപയാണ്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങൾക്ക് ഒപ്പം സ്ഥാനം നേടുകയാണ് അങ്ങനെ ഒടിയനും, പുലിമുരുകൻ നേടിയ 150 കോടിയുടെ കളക്ഷൻ ആണ് ഒടിയൻ തകർത്തത്. ശ്രീകുമാർ മേനോൻ നൽകിയ മികച്ച ബ്രാൻഡിംഗ് ആയിരുന്നു ചിത്രത്തിന് പ്രീ റിലീസ് ബിസിനെസ്സ് ആയി 100 കോടി രൂപ നേടിക്കൊടുത്തത്. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും പ്രൊമോഷൻ ലഭിച്ച ചിത്രമാണ് ഒടിയൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…