നാളെയാണ് ആ സുദിനം എങ്കിലും ഇനി മണിക്കൂറുകൾ മാത്രമാണ് ഒടിയന്റെ റിലീസിനായി ഉള്ളത്, നാളെ രാവിലെ 4.30നു സിനിമയുടെ ആദ്യ ഷോ ആരംഭിക്കും. ലോകമെമ്പാടും ഒരേ ദിനത്തിൽ എത്തുന്ന ചിത്രം വ്യാജ പ്രിന്റുകൾ ഇറങ്ങാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.
ഇങ്ങനെ ഒരു സന്ദേശമാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്,
4.30ക്കാണ് പല സ്ഥലത്തും ഫാൻസ് ഷോ, ദയവായി ഫോൺ വിളിക്കാനാണെങ്കിലും മൊബൈൽ പോക്കറ്റിന്ന് എടുക്കാതിരിക്കുക, പടത്തിന് കയറുമുന്നേ സ്വിച്ച് ഓഫ് ആക്കുക. ഇതൊരു അഭ്യർത്ഥനയാണ്, അപേക്ഷയാണ്. എല്ലാ സ്ക്രീനിലും ആന്റി പൈറസി ടീമിനെ വിന്യസിച്ചിട്ടുണ്ട്. cctvയിൽ കുടുങ്ങിയാൽ അത് നിയമനടപ്പിക്ക് നീങ്ങും. രണ്ട് കൊല്ലം കഷ്ടപ്പെട്ട ലാലേട്ടനോട് ഒരു തരി സ്നേഹമുണ്ടെങ്കിൽ അത് ചെയ്യാതിരിക്കുക. നിങ്ങളുടെ കൂടെ ഫാൻ ഷോ കാണാൻ വരുന്ന എല്ലാ സുഹൃത്താകളോടും പറഞ്ഞു മനസിലാക്കുക
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ഒടിയൻ, നവാഗതനായ ശ്രീകുമാർ മേനോൻ ആണ് സിനിമയുടെ സംവിധായകൻ, മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…