ഒടിയൻ റിലീസ് ചെയ്യുന്നത് 3000 സ്ക്രീനിൽ; ശ്രീകുമാർ മേനോൻ..!!

67

ഒടിയൻ വാർത്തകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇപ്പോഴിതാ പുതിയ വാർത്ത എത്തിയിരിക്കുന്നു.

ലോകമെമ്പാടും 4000 സ്ക്രീനിൽ ആണ് ഒടിയൻ ഒരേ സമയം റിലീസ് ചെയ്യുന്നത്. സംവിധായൻ ശ്രീകുമാർ മേനോൻ ആണ് ഈ വിവരം ആരാധകർക്കായി പങ്കു വെച്ചത്. വീഡിയോ കാണാം.

കൂടാതെ മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ അണിയിച്ചൊരുക്കുന്ന ഒടിയൻ തെലുങ്കിലും റിലീസ് ചെയ്യും ഡിസംബർ 14ന്.

ജനതാ ഗാരാജ് എന്ന ഒറ്റ ചിത്രം കൊണ്ട് മോഹൻലാൽ എന്ന നടന്റെ റേഞ്ച് മനസിലാക്കിയവർ ആണ് തെലുങ്ക് നാട്ടിൽ ഉള്ളവർ. ആ ഒറ്റ ചിത്രം കൊണ്ട് മോഹൻലാലിന്റെ ആന്ധ്രയിലെ വിപണി മൂല്യവും കൂടി. ജനതാ ഗേരേജിന് ശേഷം തെലുങ്കിൽ മൊഴിമാറിയെത്തിയ പുലിമുരുകൻ, മായമ്പുലി എന്ന പേരിൽ ആണ് തെലുങ്കിൽ റിലീസ് ചെയ്തത് ആദ്യ ദിനം 5 കോടിക്ക് മുകളിൽ ആണ് ചിത്രം ആന്ധ്രയിൽ നിന്നും നേടിയത്. ദഗ്ഗുബഡി ക്രീയേഷന്റെ ബാനറിൽ ആണ് ചിത്രം തെലുങ്കിൽ മൊഴിമാറി എത്തുന്നത്.

ചിത്രം അടുത്ത മാസം 14ന്, ജപ്പാൻ, ന്യൂസിലാന്റ്, ചൈന, തുടങ്ങി ലോക രാജ്യങ്ങളിൽ എല്ലാം തന്നെ റിലീസ്‌ ചെയ്യും. 300 മുകളിൽ ഫാൻസ് ഷോ ആണ് ആരാധകർ കേരളത്തിൽ മാത്രം നടത്തുന്നത്. അതൊടോപ്പം ഇന്ത്യക്ക് പുറത്തും കേരളത്തിന് പുറത്തും ആരാധകർ ഫാൻസ് ഷോ നടത്തുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ റിലീസിന് എത്തിക്കുന്നത് മാക്‌സ് ക്രീയേഷൻസ് ആണ്. മഞ്ജു വാര്യർ ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ – മോഹൻലാൽ ടീം ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആണ്.

You might also like