Street fashion

ഒടിയനിലേക്കുള്ള ലാലേട്ടന്റെ പരകായ പ്രവേശനം കണ്ട് തൊഴുതുപോയി; ശ്രീകുമാർ മേനോൻ..!!

ഒടിയൻ മലയാളം സിനിമ ലോകം മുഴുവൻ പറയുന്ന ഒരേയൊരു സിനിമയായി മാറുന്ന അവസ്ഥ, ഡിസംബർ 14ന് ചിത്രം തീയറ്ററുകളിൽ എത്താൻ ഇരിക്കെ ഇപ്പോൾ തന്നെ 320ന് മുകളിൽ ഫാൻസ് ഷോ എത്തിക്കഴിഞ്ഞു. അതിൽ പൂർണ്ണമായും ടിക്കെറ്റ് വിറ്റു കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു അത്ഭുതം. ഇതുവരെ കേരളത്തിൽ ഒരു സിനിമക്കും ലഭിക്കാത്ത വരവേൽപ്പ്, പ്രൊമോഷൻ ഇതൊക്കെയാണ് ഒടിയന് വേണ്ടി ഒരുങ്ങുന്നത്. സ്റ്റാച്യു പ്രൊമോഷൻ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമാണ്. അതുപോലെ തന്നെ ദുബായിൽ മോഹൻലാൽ നേരിട്ട് ഒടിയന്റെ പ്രൊമോഷനു വേണ്ടി എത്തുമ്പോൾ വമ്പൻ സസ്പെൻസുകൾ തന്നെ ഉണ്ടാകും എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

കഴിഞ്ഞ ദിവസം ഓടിയൻ പ്രൊമോഷന്റെ ഭാഗമായി സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ ഇന്റർവ്യൂവിൽ ആണ് ചിത്രത്തിലേക്കുള്ള മോഹൻലാൽ എത്തിയതിനെ കുറിച്ചു വെളിപ്പെടുത്തിയത്.

താനും തിരക്കഥയൊരുക്കിയ ഹരികൃഷ്ണനും കൂടെയാണ് കഥ പറയാന്‍ മോഹാന്‍ലാലിന്‍റെ വീട്ടില്‍ ചെല്ലുന്നത്. ലാലേട്ടന്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേള്‍ക്കുകയാണ്. കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, കാലുകളിലെയും കെെകളിലേയും വിരലുകളുടെ ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്‍റെ ചെറിയ ചെറിയ അനക്കങ്ങളില്‍ നിന്നും ഒടിയന്‍ മാണിക്യനിലേക്ക് അപ്പോള്‍ തന്നെ അദ്ദേഹം പരകായപ്രവേശം നടത്തിയതായി മനസിലായി.

ചിത്രത്തിന്റെ ആദ്യ ഷോട്ട് എടുത്തത് കാശിയിൽ ആണ്. ലാലേട്ടൻ കുറച്ചു നനഞ്ഞിരിക്കുന്ന രീതിയിൽ ഗംഗയിൽ നിന്നും കയറി വരുന്ന സീൻ ആണ്. ഒറ്റ ടേക്കിലാണ് ആ സീന്‍ എടുത്തത്. ആ തിരിഞ്ഞ് നോട്ടത്തില്‍ തന്നെ മനസിലായി അത് മോഹന്‍ലാലല്ല, ഒടിയന്‍ മാണിക്യനാണെന്ന്. അത് വരെ കസേരിയില്‍ ചായ കുടിച്ച് ഇരുന്ന ശേഷം അപ്പുറത്ത് പോയി ഒരു ഷോട്ട് എടുത്തപ്പോള്‍ മാണിക്യനെ മാത്രമേ കണ്ടുള്ളൂ. അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് ഒന്ന് തൊഴുതു, വേറൊന്നും ചെയ്യാനില്ലായിരുന്നു. പിന്നീട് അങ്ങോട്ട് ഒരു പകര്‍ന്നാട്ടമായിരുന്നു. ഒടിയന്‍റെ വിജയവും പരാജയവുമൊക്കെ പ്രേക്ഷകരുടെ കെെയിലാണ്. എന്നാല്‍, ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്നു ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

ചിത്രത്തിന്റെ പൂർണ്ണതക്കും പ്രൊമോഷനും വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള നിര്മാതാവാണ് ആന്റണി പെരുമ്പാവൂർ എന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago