Street fashion

ഒറ്റ രാത്രി കൊണ്ട് സെലിബ്രിറ്റി ആയാൽ അഹങ്കാരം ഉണ്ടാവും; പ്രിയ വാര്യരെ കുറിച്ച് സംവിധായകൻ ഒമർ ലുലു..!!

ഒമർ ലുലു എന്ന സംവിധായകൻ, ചെയ്തത് വെറും രണ്ട് ചിത്രങ്ങൾ ഇവ രണ്ടും സൂപ്പർ ഹിറ്റ്, നിർമാതാവിന് നഷ്ടം ഉണ്ടക്കാത്ത സംവിധായകൻ. പ്രേക്ഷകരെ രസിപ്പിക്കുന്ന സംവിധായകൻ. അങ്ങനെ ഒട്ടേറെ വിശേഷങ്ങൾ നൽകാം യുവ സംവിധായകൻ ഒമർ ലുലുവിന്.

ഫാമിലി എന്റർടൈന്മെന്റ് എന്നതിൽ ഉപരി യൂത്തിന് ലക്ഷ്യം വെച്ചാണ്, ഒമർ സംവിധാനം ചെയ്‌ത ഹാപ്പി വെഡിങ്, ചങ്ക്സും. ഇപ്പോഴിതാ ഒമർ സംവിധാനം ചെയ്ത മൂന്നാം ചിത്രം എത്തുകയാണ്.

ഒരു അടാൻ ലൗ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണയ ദിനത്തിൽ ആണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ഗാനത്തിലെ കണ്ണിറുക്കൽ കൊണ്ട് താരമായ നടി, പ്രിയ പ്രകാശ് വാര്യർ ചിത്രത്തിൽ പ്രധാന താരങ്ങളിൽ ഒരാൾ.

നിർമാതാവിനോട് ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി വളരെ വൈകി ആണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിന് നല്കിയ അഭിമുഖത്തിൽ ആണ് പ്രിയ അഹങ്കാരി ആണോ എന്നുള്ള ചോദ്യത്തിന് മറുപടി ഒമർ നൽകിയത്.

പ്രിയ അഹങ്കാരിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ ദുഃഖം തോന്നിയോ എന്നായിരുന്നു ചോദ്യം,

ഒമർ മറുപടി നൽകിയത് ഇങ്ങനെ

നെഗറ്റീവ് എന്തുവന്നാലും വേദനിക്കും. നല്ല വാര്‍ത്ത വന്നാല്‍ സന്തോഷിക്കും. ഒറ്റ രാത്രികൊണ്ട് വലിയ സെലിബ്രിറ്റിയായി മാറുമ്പോള്‍ അങ്ങനെ സംഭവിക്കും. അതിന്റെ നെഗറ്റീവ് സൈഡുമുണ്ട്. ചെറിയ കുട്ടികളല്ലേ. അവര്‍ക്ക് അതിന്റേതായ പക്വതക്കുറവുമുണ്ടാകാം.

അതുപോലെ തന്നെ തന്റെ ചിത്രത്തിൽ അഭിനയിച്ച കുട്ടിക്ക് റിലീസിന് മുന്നേ 2 ചിത്രങ്ങൾ കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും ഒമർ ലുലു അഭിപ്രയപ്പെട്ടു.

അടുത്ത ചിത്രത്തിൽ നായിക പ്രിയ വാര്യർ ആയിരിക്കില്ല എന്നും ചിത്രത്തിലെ മറ്റൊരു നായികയായ നൂറിനായിരിക്കും നായിക. നൂറിനും അഷ്‌നാദ് എന്ന പയ്യനും നായികാ നായകന്മാരായി അഭിനയിക്കും എന്നും ഒമർ കൂട്ടിച്ചേർത്തു.

News Desk

Recent Posts

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

7 days ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

2 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് ഇന്ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…

1 month ago