നീണ്ട പത്ത് വർഷത്തിന് ശേഷം ആയിരുന്നു നവ്യ നായർ വീണ്ടും മലയാളം സിനിമ ലോകത്തിലേക്ക് ഒരുത്തീ എന്ന ചിത്രത്തിൽ കൂടി തിരിച്ചു വരവ് നടത്തുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു ഭേദപ്പെട്ട വിജയത്തിൽ കൂടി മുന്നേറുമ്പോൾ നവ്യ നായർക്ക് സന്തോഷിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് സത്യം.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഒരുത്തീ എന്ന ചിത്രത്തിൽ നവ്യക്കൊപ്പം അഭിനയിച്ച വിനായകൻ നടത്തിയ പരാമർശങ്ങൾ ആണ് വിമർശനങ്ങൾക്ക് വഴി വെച്ചത്. മീ ടൂ വിഷയത്തിന്റെ കുറിച്ച് ചോദിച്ചപ്പോൾ സ്ത്രീകളോട് ശാരീരിക ബന്ധം ചെയ്യാൻ തോന്നിയാൽ നേരിട്ട് ചോദിക്കുമെന്നും പത്ത് സ്ത്രീകളുമായി ബന്ധം ഉണ്ട് എന്നുമാണ് താരം പറഞ്ഞത്.
എന്നാൽ വിവാദം കനത്തപ്പോൾ വിനായകനെക്കാൾ കൂടുതൽ ക്രൂശിക്കപ്പെട്ടുന്നത് ഇപ്പോൾ താൻ ആണെന്ന് നവ്യ നായർ പറയുന്നു. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നവ്യ മനസ്സ് തുറന്നത്. അവിടെ ഒരു പുരുഷൻ ആണ് പരാമർശം നടത്തിയത്. എന്നാൽ ക്രൂശിക്കപ്പെടുന്നത് താനെന്ന സ്ത്രീയാണ്.
അവിടെ എത്ര പുരുഷന്മാർ ഉണ്ടായിരുന്നു. പക്ഷെ നിങ്ങൾ എല്ലാം ചോദ്യം ചെയ്യുന്നത് എന്നെയാണ്. തികച്ചും അപ്രതീക്ഷിതമായി ആണ് അങ്ങനെ ഒരു സംഭവം അവിടെ ഉണ്ടാകുന്നത്. പത്ത് വർഷത്തിന് ശേഷം ആണ് വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
ആ സന്തോഷം അനുഭവിക്കാൻ തന്നെ അനുവദിക്കണമെന്നും താരം പറയുന്നു. ഓരോ മനുഷ്യർക്കും ഓരോ രീതിയിൽ ആയിരിക്കും പ്രതികരണങ്ങൾ നടത്തുന്നത്. നിങ്ങൾ പറയുന്നത് പോലെ ഞാൻ പ്രതികരണം നടത്തണം എന്ന് ഓറഞ്ഞാൽ അത് എന്നെ കൊണ്ട് കഴിയില്ല. അത്രയേ പറയാൻ പറ്റുന്നുള്ളൂ, അദ്ദേഹവും ക്ഷമ ചോദിച്ചു.
എനിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു അത് കേട്ടപ്പോൾ, ഞാൻ പലതവണ മൈക്ക് വാങ്ങാനുള്ള ശ്രമങ്ങൾ ഒക്കെ നടത്തി. അന്ന് ഉണ്ടായ പ്രശ്നത്തിൽ ഞാൻ ക്ഷമ ചോദിച്ചാൽ മതിയെങ്കിൽ ഞാൻ പൂർണ്ണ മനസോടെ ക്ഷമ ചോദിക്കുന്നു – നവ്യ നായർ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…