ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആണ് പത്ര സമ്മേളനം നടത്തിയത് എങ്കിൽ കൂടിയും പ്രൊമോഷനേക്കാൾ കൂടുതൽ വിവാദങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. വിനായകൻ നടത്തിയ പ്രസ്താവനകൾ ആണ് ഒരുത്തീ ചിത്രത്തിന്റെ ടീമിനെ മുഴുവൻ വീട്ടിൽ ആക്കിയിരിക്കുന്നത്.
തനിക്ക് ഫിസിക്കൽ റിലേഷൻഷിപ് ചെയ്യാൻ തോന്നിയാൽ ആ സ്ത്രീയോട് ഞാൻ ചോദിക്കുമെന്നും അതുപോലെ പത്ത് പെണ്ണുങ്ങളുമായി ശാരീരിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ആയിരുന്നു വിനായകൻ നടത്തിയ പരസ്യ പ്രസ്താവന. ഇപ്പോൾ ഈ വിഷയത്തിൽ വിനായകനൊപ്പം വേദിയിൽ ഉണ്ടായിരുന്നു ചിത്രത്തിന്റെ നായിക കൂടി ആയ നവ്യ നായർ മനോരമ ഓൺലൈൻ വഴി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
വിനായകൻ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ഒരാൾ ആണ്. അങ്ങനെ ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽ പോലും അയാളെ ക്രുദ്ധനാക്കുമെന്നു എനിക്ക് തോന്നി. ഞാൻ എന്തെങ്കിലും പറഞ്ഞു അയാൾ എന്നെ തല്ലിയാൽ അത് അയാൾക്ക് അല്ല നാണക്കേട് എനിക്കാണ്. മീഡിയ അത് വാർത്ത ആക്കും.
അയാൾക്ക് ബെല്ലും ബ്രെകുമില്ലാതെ പ്രതികരിക്കാൻ കഴിയും. എന്നാൽ എനിക്ക് അതിനു കഴിയില്ല എനിക്ക് ഭർത്താവും മോനുമൊക്കെയുണ്ട്. അയാൾക്ക് അടികൊടുക്കാൻ പാടില്ലായിരുന്നോ എന്ന് ചോദിക്കുന്നവരോട്, കാലവും ലോകവുമെല്ലാം ഒരുപാട് വളർന്നിട്ടുണ്ടാവാം.
പക്ഷെ ഒരാണിന്റെ തല്ലാനുള്ള ധൈര്യമൊന്നും എനിക്കില്ല. അത് വാസ്തവമായ കാര്യമാണ്. ഞാൻ ഒരു ധൈര്യ ശാലി ആണ് എന്നും എന്തിനും പ്രതികരിക്കാൻ കഴിയുന്ന ആൾ ആണ് എന്നും ഞാൻ എവിടെയും പറഞ്ഞട്ടില്ല.
വലിയ പ്രതികരണ ശേഷി ഇല്ലാത്ത ആൾ ആണെന്നും പലപ്പോഴും പ്രതികരണം നടത്തേണ്ട സമയത്തിൽ കഴിഞ്ഞട്ടില്ല എന്നും നവ്യ പറയുന്നു. അതെ സമയം പ്രതികരിക്കാൻ ശേഷിയുള്ള സ്ത്രീകളുടെ കാണുമ്പോൾ ബഹുമാനവും ഇഷ്ടവും തോന്നിയിട്ടുണ്ടെന്നു നവ്യ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…