മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ എങ്കിൽ കൂടിയും കുറച്ചു കാലങ്ങൾ ആയി പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന ഒരു ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം.
ഉദയകൃഷ്ണ തിരക്കഥ എഴുതി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹൻലാൽ നായകനായി റിലീസ് ചെയ്ത അവസാന ചിത്രം. ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി ഇരിക്കുകയാണ് ചിത്രം.
ബോക്സ് ഓഫീസിൽ വേണ്ടത്ര കളക്ഷൻ നേടാനോ വലിയ വിജയമായി മാറാനോ കഴിയാതെപോയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ വഴിയും വാങ്ങി കൂട്ടുന്നത് ട്രോളുകൾ.
മാസ്സ് മസാല എന്റർടൈൻമെന്റ് ചിത്രങ്ങളുടെ കാലം കഴിഞ്ഞിട്ട് വർഷങ്ങൾ ആയി എങ്കിൽ കൂടിയും പഴയ തട്ടിക്കൂട്ട് ചിത്രവുമായി വീണ്ടും വീണ്ടും മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ തകർന്നു വീഴുന്നത് മോഹൻലാൽ തന്നെയാണ്.
ഇപ്പോൾ പോൾ ചാക്കോ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്.
നെയ്യാറ്റിൻകര ഗോപനെ അര മണിക്കൂർ കണ്ടു. മി. മോഹൻലാൽ…നിങ്ങൾ ശരിക്കും നിങ്ങളുടെ വില കളയുകയാണ്. പ്രതിഫലം കിട്ടുമെന്ന് കരുതി സ്വന്തം സ്റ്റാർ വാല്യൂ നഷ്ടപ്പെടുത്തരുത് നിങ്ങൾ. അങ്ങേയറ്റം വില കുറഞ്ഞ കോമഡികൾ! കേട്ട് പഴകിച്ച സംഭാഷണങ്ങൾ! നാട്ടുകാർ മൊത്തമായി ഓച്ഛാനിച്ചു നിൽക്കുന്ന അവതാരങ്ങൾ.
എന്തൊരു കോപ്രായങ്ങളൊക്കെയാ സഹോ ഇത്? ഇതൊക്കെ സുചിത്ര കാണുന്നുണ്ടോ? സിദ്ധിഖിന്റെ പോലീസ് ഓഫീസർ നിങ്ങളെ ഭയന്നോടിയപ്പോൾ ഓ മൈ ഗോഡ് മോഹൻലാൽ താങ്കൾ എല്ലാ രീതിയിലും മലയാള സിനിമക്ക് അപഹാസ്യമായി താങ്കൾക്ക് കൈയടി വാങ്ങാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്.
പ്രായത്തിനൊത്ത കഥാപാത്രങ്ങൾ സ്വീകരിക്കൂ. മലയാള സിനിമയെ രക്ഷിക്കൂ. എന്നായിരുന്നു കുറിപ്പ് . സുചിത്ര ഇതുപോലെ ഉള്ള ചിത്രങ്ങൾ കാണുന്നുണ്ടോ എന്നുള്ള വാക്കുകൾ പിന്നീട് പോൾ ചാക്കോ എഡിറ്റ് ചെയ്തു ഒഴിവാക്കുക ആയിരുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…