വിജയ പരാജയങ്ങൾ ഉണ്ടായാലും മലയാള സിനിമ അടക്കി വാഴുന്ന താരരാജാവ് ആണ് മോഹൻലാൽ. നടൻ, സംവിധായകൻ, നിർമാതാവ്, അതുപോലെ പരസ്യ ചിത്രങ്ങൾ, അവതാരകൻ അങ്ങനെ ഒട്ടേറെ തിരക്കുള്ള മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ കൂടി ആണ് മോഹൻലാൽ.
മോഹൻലാലിനൊപ്പം ഒരു ഫോട്ടോ എടുക്കാൻ ഒന്ന് സംസാരിക്കാൻ ഒക്കെ കൊതിക്കുന്നവരാണ് ഒരു ആളുകളും. അപ്പോൾ മലയാളികൾ സ്നേഹത്തോടെ ലാലേട്ടാ.. എന്ന് വിളിക്കുന്ന താരത്തിനൊപ്പം സർവ്വ സമയവും നടക്കുന്നവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും. മോഹൻലാലിനൊപ്പം ഇപ്പോഴും കൂടെയുള്ള ആളുകൾ ആണ് മോഹൻലാലിന്റെ പേർസണൽ സ്റ്റാഫുകൾ. അവരെ കുറിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനീഷ് ഉപാസന എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അനീഷ് ഉപാസന എഴുതിയ കുറിപ്പ് ഇങ്ങനെ…
ലാൽ സാറിന്റെ കുട്ടികൾ..
ലിജൂ..
ലാൽ സാർ ഈ നീട്ടിവിളി തുടങ്ങിയിട്ട് വർഷം കുറച്ചായി… സാറിന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല ലിജു, ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി കൂടിയാണ്.
സാറിന്റെ നീട്ടിവിളി കേൾക്കുമ്പോൾ പറന്ന് വരുന്ന ലിജു അണ്ണനെ ഞാൻ കാണാൻ തുടങ്ങിയത് ബാബാ കല്യാണി മുതലാണ്.അന്ന് മുതൽ ഇന്ന് വരെ സാറിന്റെ നിഴൽ പോലെ ലിജുഅണ്ണൻ ഉണ്ട്.
കൂട്ടത്തിൽ ആരുടെ പേര് വിളിച്ചാലും ആദ്യം വിളി കേൾക്കുന്നത് ലിജു അണ്ണനായിരിക്കും..
“ലിജു…”
“റെഡി സാർ…”
അതേ.. സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.. അതാണ് ഞാൻ “റെഡി സാർ”എന്ന് പറയുന്നത്.. “ലിജു അണ്ണന്റെ വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം ഉണ്ടായിരുന്നു..
മാത്രമല്ല ഇവരൊക്കെ എത്ര ലേറ്റ് ആയി പോയാലും സാറിനൊപ്പം കൃത്യമായി ലൊക്കേഷനിൽ വന്നിറങ്ങുന്നതും കാണാറുണ്ട്.. ഇത് ഒരു ദിവസം രണ്ട് ദിവസം ആണെങ്കിൽ ഓക്കേ എന്ന് വെയ്ക്കാം.. പക്ഷേ ഇത് മാസങ്ങളോളമാണ് ഓരോ സിനിമയും..
പല നാടുകളിൽ.. പല കാലാവസ്ഥകളിൽ.. ഇതിനിടയ്ക്കെല്ലാം ലാൽ സാറിനെ കാണാൻ പലരും വരാറുണ്ട്.അവരെയെല്ലാം കൃത്യമായി കെയർ ചെയ്യാനും ലിജു അണ്ണന് അറിയാം.
ഒരിക്കൽ ഞാൻ ലിജു അണ്ണനോട് ചോദിച്ചു..അണ്ണൻ മേക്കപ്പ് ആർട്ടിസ്‌റ്റ് അല്ലേ..??
അപ്പോ എന്നോട് പറഞ്ഞു..”അളിയാ..എന്റെ ജോലി മേക്കപ്പ് ആണെങ്കിലും എനിക്ക് സാറിന്റെ കൂടെ എല്ലാം ജോലിയും ചെയ്യാനാണ് ഇഷ്ട്ടം.. അതെനിക്ക് അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവുമാണ്.. സാറിന് ഒന്നിനും ഒരു തടസ്സവും ഉണ്ടാവാൻ പാടില്ല.. അപ്പോഴേക്കും ലാൽ സാറിന്റെ വിളി വന്നു..
ലിജൂ…
റെഡി സാർ….!
ലിജു അണ്ണൻ പറഞ്ഞത് സത്യമാണ്.. ലാൽ സാറിന്റെ കൂടെ നിൽക്കുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ട്.. എല്ലാവരെയും നോക്കി സ്നേഹത്തോടെയുള്ള ഒരു ചിരിയുണ്ട്.. എന്തൊരു ചേലാണതിന്..
“എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ സാർ ഇതുവരെ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല…
ഈ കൂട്ടത്തിൽ കുറേ കുട്ടികൾ ഉണ്ട്..
മുരളിയേട്ടൻ, ബിജേഷ്, സജീവ്, റോബിൻ, റോയ് etc
Liju Pamamcode Bijeesh Balakrishnan #murali
#robin Roy Kochappu Sajiv Soman
#mohanlalfans #Mohanlal #Lalettan #Barroz3D
അനീഷ് ഉപാസന
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…