ഒരു വലിയ ഇടവേളക്ക് ശേഷം സുരേഷ് ഗോപി എന്ന താരം മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. വരനെ ആവശ്യമുണ്ട്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ കൂടി വമ്പൻ വിജയം നേടിയെടുക്കാനും സുരേഷ് ഗോപിക്ക് കഴിഞ്ഞു. അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുത്തായിരുന്നു സുരേഷ് ഗോപി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കൊടുത്തത്.
എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞ സുരേഷ് ഗോപി വീണ്ടും അഭിനയത്തിൽ ശ്രദ്ധ കൊടുക്കുക ആയിരുന്നു. ജോഷി എന്ന സംവിധായകനൊപ്പം പത്ത് വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും ഒന്നിച്ച ചിത്രം ആയിരുന്നു പാപ്പൻ. എന്നാൽ ഈ ചിത്രത്തിലേക്ക് എത്തുന്നതിന് മുന്നേ ജോഷി ഒരു വലിയ ഇടവേളക്ക് ശേഷം തിരിച്ചുവന്ന ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്.
ഈ ചിത്രത്തിൽ നായകനായി എത്തിയത് ജോജു ജോർജ് ആയിരുന്നു. ഒപ്പം ചെമ്പൻ വിനോദ്, നൈല ഉഷ, വിജയ രാഘവൻ തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു. വമ്പൻ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ കൂടി ആയിരുന്നു മലയാളത്തിലേക്ക് വര്ഷങ്ങളായി സഹ നടവേഷങ്ങൾ മാത്രം ചെയ്തിരുന്നു ജോജുവിന് മാറ്റങ്ങൾ നൽകിയത്.
വാണിജ്യപരമായി വിജയം നേടിയ ചിത്രത്തിൽ ജോജുവിന് മുന്നേ തന്നെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നതെന്ന് ഇപ്പോൾ സുരേഷ് ഗോപി പറയുന്നു. എന്നാൽ തൃശൂർ എലെക്ഷൻ സമയത്തിൽ ആയതുകൊണ്ടാണ് ആ ചിത്രം തനിക്ക് ചെയ്യാൻ കഴിയാതെ പോയതെന്ന് സുരേഷ് ഗോപി പറയുന്നു. അതെ സമയം തന്നെ അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലും തനിക്ക് നായകൻ ആകാനുള്ള അവസരം വന്നിരുന്നു എന്നും അതും നഷ്ടമായത് ഇലക്ഷൻ കാരണം ആയിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
‘തൃശൂർ ജനപ്രതിനിധി ആകാൻ നോമിനേഷൻ സമർപ്പിച്ച ദിവസം ജോഷി സാർ എന്ന വിളിച്ചു പറഞ്ഞു, നീ അവിടെ വർക്ക് ചെയ്യേണ്ട ആവശ്യം ഒന്നുമില്ല. ആളുകൾക്ക് നിന്നെ അറിയാം. നീ പൊറിഞ്ചു മറിയത്തിൽ വന്നു അഭിനയിക്കണം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ജോഷിയേട്ടാ.. ഇത് ഞാൻ ഏറ്റെടുത്തുപോയില്ലേ… ഇല്ലെങ്കിൽ ഞാൻ വന്നേനെയെന്നു.. അതൊന്നും നടക്കില്ല. നീ ഇങ്ങോട്ട് വാടാ എന്നായിരുന്നു ജോഷി സാർ തനിക്ക് നൽകിയ മറുപടി.
ഇപ്പോൾ ഞാൻ വന്നാൽ ആകെ കുഴപ്പത്തിൽ ആകും. ജനങ്ങളോട് ഞാൻ മറുപടി പറയേണ്ടി വരും. എന്നാൽ ജോഷി സാർ മാത്രമായിരുന്നില്ല അടൂർ സാറും ആ സമയത്തിൽ തന്നെ ഒരു ചിത്രം ചെയ്യാൻ വിളിച്ചിരുന്നു. സുരേഷ് വന്നാൽ എനിക്ക് ആ പടം വേറെ ഒരു രീതിയിൽ പ്ലാൻ ചെയ്തു ചെയ്യാൻ കഴിയും എന്നും സുരേഷ് വരൂ..
എലെക്ഷൻ ഒക്കെ അവർ നടത്തിക്കോളും എന്നായിരുന്നു അടൂർ സാർ വിളിച്ചു പറഞ്ഞത്. അപ്പോൾ ഞാൻ സാറിനോട് പറഞ്ഞത് എവിടെ മത്സരാർത്ഥി താൻ ആണെന്നും അപ്പോൾ സാർ എന്നോട് പറഞ്ഞു വെറും അഞ്ചു ദിവസം വന്നാൽ മതിയെന്ന് ആയിരുന്നു. എന്നാൽ ആ അഞ്ചു ദിവസവും തനിക്ക് പ്രാധാന്യം ഉള്ളതാണ് എന്ന് താൻ മറുപടി നൽകിയത് – സുരേഷ് ഗോപി പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…