മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഡിസംബർ 2 നാണ് തീയറ്ററുകളിൽ എത്തിയത്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ സമ്മിശ്ര പ്രതികരണം വന്ന ചിത്രം തുടർന്ന് കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുക ആയിരുന്നു. തുടർന്ന് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ചിത്രം തീയറ്ററുകളിൽ നിന്നും മാറി ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.
ഇപ്പോൾ ചിത്രം ഓൺലൈനിൽ കണ്ട സംവിധായകനും നടനുമായ പ്രതാപ് പോത്തൻ ചിത്രത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
എന്റെ മനസ്സിൽ താങ്ങി നിൽക്കുന്ന താൻ കണ്ട അവസാന പ്രിയൻ ചിത്രം ഇതുവരെയും തേന്മാവിൻ കൊമ്പത് ആയിരുന്നു. അതുപോലെ മോഹൻലാൽ സമർത്ഥനായ നടൻ ആണെന്നും പ്രണവ് അച്ഛന്റെ മകൻ തന്നെ ആണെന്ന് തെളിയിച്ചു കഴിഞ്ഞു എന്നും പ്രതാപ് പോത്തൻ പറയുന്നു.
അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ…
കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ‘മരക്കാർ’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് എന്റെ അഭിപ്രായത്തിൽ.. എന്റെ മനസിൽ തങ്ങി നിൽക്കുന്ന ഒരു പ്രിയൻ സിനിമ ഞാൻ അവസാനമായി കണ്ടത് ‘തേൻമാവിന്‍ കൊമ്പത്താണ്’.
കൊള്ളാം.. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലിൽ ആണ്. പ്രിയൻ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റർടെയ്ൻമെന്റാണ് എന്ന ധാരണയിലാണ്.
എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാൻ ഞാൻ മൂന്ന് മണിക്കൂറുള്ള സിനിമ കാണാൻ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം , മികച്ച പ്രൊഡക്ഷൻ, ഡിസൈൻ, സംഗീതം.. ശബ്ദം.. കൂടാതെ എല്ലാവരുടെയും മികച്ച അഭിനയം.. എല്ലാവരും മിടുക്കരായിരുന്നു..
മോഹൻലാൽ എന്ന സമർഥനായ ഒരു നടനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാന്‍ കഴിയുക വരും ദശകങ്ങളിൽ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും.
തുടക്കത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു. പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ. പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പിൽ..
രണ്ടുപേരും എന്നെ സ്പർശിച്ചു. എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പൻ ആശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു. അദ്ദേഹം പൂർണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു.
പ്രിയൻ ഒരു ചൈനീസ് പയ്യനെയും കീർത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു.
എന്റെ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചോളൂ ആ പെണ്കുട്ടി വലിയ സംഭവമാകും.
എന്റെ ആവേശം കൊണ്ടുള്ള വാക്കുകൾ നിങ്ങൾ ക്ഷമിക്കണം ഇതിനകം തന്നെ അവൾ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുൻവിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…