ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രയ്ലർ റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാൻ..!!

71

നാളെയാണ് ഒടിയൻ എത്തുന്നത് എങ്കിലും ഇന്ന് മോഹൻലാൽ ആരാധകർക്ക് ആഘോഷ ദിനമാണ്. മോഹൻലാൽ നായകനായി എത്തുന്ന ഒടിയന് ശേഷം റിലീസ് ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. അടുത്ത വർഷം മാർച്ചിൽ എത്തുന്ന ചിത്രത്തിന്റെ റ്റീസർ ഇന്ന് രാവിലെ 9 മണിക്ക് മോഹൻലാലിന്റെ സ്വന്തം ഇക്കയും മലയാള സിനിമയുടെ മെഗാസ്റ്റാർ കൂടിയായ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജ് വഴിയാണ് എത്തുന്നത്.

നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായകൻ ആയി എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിക്കുന്നത്.

രാവിലെ തിരികൊളുത്തുന്ന ഈ ആഘോഷത്തിന് വൈകിട്ട് ആകുമ്പോൾ കൂടുതൽ മധുരം നൽകും, കാരണം പ്രണവ് മോഹൻലാൽ ആദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ട്രയ്ലർ ഇന്ന് വൈകിട്ട് 5 മണിക്ക് എത്തും. ലുസിഫറിന്റെ റ്റീസർ റിലീസ് ചെയ്യുന്നത് മമ്മൂട്ടി ആണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രയ്ലർ റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാൻ ആണ്.

രാമലീലക്ക് ശേഷം അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, പുലിമുരുകൻ, രാമലീല എന്നീ ചിത്രങ്ങൾക്ക് ശേഷം ടോമിച്ചൻ മുളകപാടം ആണ് ചിത്രം നിർമ്മിക്കുന്നത്.

You might also like