മോഹൻലാൽ ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രത്തിനായി ഇനിയും മാസങ്ങൾ കാത്തിരിക്കണം എങ്കിലും പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രം നാളെ എത്തുകയാണ്. പ്രണയവും ആക്ഷനും പറയുന്ന ഗോവയിൽ താമസിക്കുന്ന ഒരു മലയാളി യുവാവിന്റെ കഥയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അരുൺ ഗോപി എന്ന സംവിധായകൻ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്.
ആക്ഷന് വമ്പൻ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രണവ് അപകടകാരമായി ആണ് സീനുകളിൽ ഡ്യുപ്പ് ഇല്ലാതെയാണ് അഭിനയിച്ചത് എന്ന് സംവിധായകൻ അരുൺ ഗോപി പറയുന്നു.
‘ഞങ്ങള്‍ കടലില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. വരുന്ന ഷോട്ടില്‍ ജെറ്റ് സ്‌കി വേഗത്തില്‍ ഓടിച്ചുവന്ന് അതില്‍നിന്ന് കടലിലേക്ക് എടുത്തു ചാടണം. പ്രണവിന് കടലിലെ സാഹസികതയൊക്കെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങള്‍ വളരെ സൂക്ഷ്മതയോടെ ബോട്ടില്‍ ക്യാമറ സെറ്റ് ചെയ്തു വച്ചു. ഞാന്‍ പ്രണവിനോട് പറഞ്ഞത് ജെറ്റ് സ്‌കി ഓടിച്ചുവന്ന് പതുക്കെ കടലിലേക്ക് ചാടണം എന്നാണ്. എന്നാല്‍ പ്രണവ് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
പ്രണവ് ജെറ്റ് സ്‌കി വേഗത്തില്‍ ഓടിച്ചു വന്നു. സമ്മര്‍ സാള്‍ട്ട് അടിച്ചു കടലിലേക്കു ചാടി. എല്ലാവരും ഞെട്ടിപ്പോയി. ജെറ്റ് സ്‌കിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ കേബിള്‍ ഉണ്ട്. അത് ഉള്‍പ്പെടെയാണ് പ്രണവ് കടലിലേക്ക് ചാടിയിരിക്കുന്നത്. ആ കേബിള്‍ പൊട്ടിപ്പോയി. പ്രണവ് കടലിനടിയിലേക്ക് താണുപോയി. ഞങ്ങള്‍ എല്ലാവരും അന്തംവിട്ടുനിന്നു. പക്ഷെ, പുള്ളി കൂളായി കയറിവന്നു. ആ നിമിഷം ഒരിക്കലും മറക്കാന്‍ കഴിയില്ല.”
ഇതുപോലെ തന്നെ ട്രെയിനിന് മുകളിൽ നിന്നുള്ള ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പ് ഉപയോഗിക്കാം എന്ന് പറഞ്ഞു എങ്കിലും പ്രണവ് നിരസിച്ചു എന്നും ഒരു ടണലിന് മുന്നിൽ എത്തുമ്പോൾ കുനിയുന്ന സീനിൽ തന്നെ ഏറെ നെഞ്ചിടിപ്പ് ഉണ്ടാക്കി എന്നും, അരുൺ ഗോപി പറയുന്നു.
സംവിധായകനെ അടക്കം ഞെട്ടിച്ച പ്രണവിന്റെ ആക്ഷൻ രംഗങ്ങൾ
Watch Now
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…