അപ്പുചേട്ടൻ അച്ഛനെ പോലെ തന്നെ; മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവുമൊത്തുള്ള അഭിനയത്തെക്കുറിച്ച് കല്ല്യാണി പ്രിയദര്‍ശന്‍..!!

38

മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഹൈദരാബാദിൽ ഷൂട്ങ് പുരോഗമിക്കുകയാണ്. ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം, 100 കോടി ബഡ്ജറ്റിൽ ആണ് എത്തുന്നത്. സാമൂതിരി രാജാവിന്റെ നാവിക തലവൻ കുഞ്ഞാലി മരക്കരുടെ കഥ പറയുന്ന ചിത്രത്തിൽ, മോഹൻലാലിന് ഒപ്പം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

https://www.facebook.com/1924016661183931/posts/2143530052565923/

കല്യാണി പ്രിയദർശന് ഏറെ പ്രിയപ്പെട്ട ചിത്രമാണ് മരക്കാർ, കാരണം അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രം, കളിക്കൂട്ടുകാരനായ അപ്പുവേട്ടൻ ( പ്രണവ്) തന്റെ ജോഡിയായി എത്തുന്ന ചിത്രം, മലയാളത്തിലെ ആദ്യ ചിത്രം അങ്ങനെ ഒട്ടേറെ പ്രത്യേകതകൾ നൽകുന്ന ചിത്രംകൂടിയാണ് കല്യാണിക്ക് ഈ ചിത്രം.

കല്യാണി ചിത്രത്തെ കുറിച്ചും പ്രണവിനെയും മോഹൻലാലിനെയും കുറിച്ച് പറയുന്നത് ഇങ്ങനെ;

‘ലാല്‍ മാമന്‍ വൈകിയാണ് ചിത്രീകരണത്തില്‍ ചേര്‍ന്നത്. ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം ഞങ്ങളുടെ ഭാഗങ്ങള്‍ ഭൂതകാലത്തിലാണ് നടക്കുന്നത്. അപ്പുച്ചേട്ടനും (പ്രണവ് മോഹന്‍ലാല്‍) ഞാനും കളിക്കൂട്ടുകാരാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറല്‍ ആയ ഒരാളാണ് അപ്പുച്ചേട്ടന്‍. അപ്പുച്ചേട്ടന് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ജീന്‍ തന്നെയാണ്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെയ്ക്കാനുള്ള അപ്പുച്ചേട്ടനെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇതൊരു പിരീഡ് സിനിമ ആയതുകൊണ്ട് ഉപയോഗിക്കുന്ന ഡയലോഗുകളൊന്നും നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു പോലെയല്ല. എന്നെ സംബന്ധിച്ച് അതോര്‍ത്തുവെയ്ക്കല്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പുച്ചേട്ടന്‍ ഒറ്റതവണ കേള്‍ക്കുമ്പോള്‍ തന്നെ അതെല്ലാം ഓര്‍ത്തുവെയ്ക്കും’. കല്യാണി പറഞ്ഞു.

ആശിർവാദ് സിനിമാസിന്റെ ബനേരിൽ ആന്റണി പെരുമ്പാവൂർ, മൂൺഷോട്ട് എന്റർടൈന്മെന്റ് ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, കോണ്ഫിഡൻന്റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ധിക്ക്, തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനുണ്ട്.

You might also like