ജൂനിയർ കുഞ്ഞാലി മരക്കാർ ആയി പ്രണവ്; കൂടെ ആക്ഷൻ കിംഗ്‌ അർജുനും..!!

51

ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ്, മരക്കാർ അറബിക്കടലിന്റെ സിംഹം. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ പ്രണവ് മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

നൂറുകോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പുറത്തിറങ്ങുന്നത്, മോഹൻലാൽ കുഞ്ഞാലി മരക്കാർ ആയി എത്തുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാറിന്റെ യുവത്വകാലം അഭിനയിക്കുന്ന പ്രണവ് മോഹൻലാൽ ആണ്. പ്രണവിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. കല്യാണി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മരക്കാർ.

തമിഴകത്തിന്റെ ആക്ഷൻ കിംഗ്‌ അർജ്ജുനും പ്രഭുവും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു, കീർത്തി സുരേഷ്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ നായികമാരായി എത്തുന്നു. ബോളിവുഡ് താരം സുനിൽ ഷെട്ടി, മുകേഷ്, സിദ്ദിഖ്, മധു എന്നിവരും ചിത്രത്തിൽ ഉണ്ട്.

നൂറുകോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്, ആശിർവാദ് സിനിമാസും, മൂൺ ഷോട്ട് എന്റർടൈന്മെന്റ്, കോണ്ഫിഡന്റ്റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ്. ചിത്രത്തിൽ ആദ്യ 20 മിനിറ്റ് ആണ് പ്രണവ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ, മൂന്ന് കപ്പലുകൾ ആണ് സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി റാമോജി ഫിലിം സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്, ദേശിയ അവാർഡ് ജേതാവ് സാബു സിറിൾ ആണ് ചിത്രത്തിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്.

You might also like