പ്രണവിനെ പോലെയുള്ള അഭിനേതാക്കളാണ് ഷൂട്ടിംഗ് എളുപ്പമാക്കുന്നത്; വിനീത് ശ്രീനിവാസൻ..!!

118

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം ആണ് ഹൃദയം. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നുള്ള പ്രത്യേകത കൂടി ഹൃദയത്തിന് ഉണ്ട്. ലോക്ക് ഡൌൺ ആയതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി വഴിയിൽ ആകുക ആയിരുന്നു. ചിത്രത്തിന്റെ അമ്പത് ശതമാനം ഷൂട്ടിംഗ് മാത്രം ആണ് പൂർത്തിയായി ഉള്ളൂ എന്ന് വിനീത് പറയുന്നു.

ആദ്യമായി പ്രണവിനൊപ്പം വിനീത് ഒന്നിക്കുമ്പോൾ പ്രണവിനെ പോലെ പ്രൊഫെഷണൽ ആയ താരങ്ങൾ ആണ് സിനിമക്ക് വേണ്ടത് എന്ന് വിനീത് പറയുന്നു. മോഹൻലാൽ – ശ്രീനിവാസൻ കോമ്പിനേഷൻ മലയാള സിനിമക്ക് സമ്മാനിച്ച സൂപ്പർഹിറ്റുകൾ മക്കൾ ഒന്നിക്കുമ്പോൾ ഉണ്ടാകുമോ എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. കേരളത്തിലെ ഷൂട്ടിംഗ് അവസാനിപ്പിച്ച് ചെന്നൈയിൽ എത്തിയപ്പോൾ ആണ് ലോക്ക് ഡൌൺ ആകുന്നത്. കൂടാതെ ചെന്നൈ ഇപ്പോൾ സമ്പൂർണ ലോക്ക് ഡൌൺ കൂടി ആയിരിക്കുകയാണ്. ചിത്രത്തിൽ പ്രണവിന് രണ്ടു നായികമാർ ആണ് ഉള്ളത്.

അതിൽ ദർശനയും ആയി ഉള്ള സീനുകൾ ആണ് പൂർത്തിയായത് എന്ന് വിനീത് പറയുന്നു. ഇനി ഉള്ളത് കല്യാണി പ്രിയദർശനും വിനീതമായി ഉള്ള സീനുകൾ ആണെന്നും വിനീത് പറയുന്നു. കല്യാണിയും പ്രണവും ഒന്നിക്കുന്ന രണ്ടാം ചിത്രം ആണ് ഹൃദയം. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു. ഇപ്പോൾ വിനീത് പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അപ്പു ( പ്രണവ് മോഹൻലാൽ ) വളരെ പ്രൊഫഷണൽ ആണ്. ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 മിനിറ്റ് മുന്നേ തന്നെ അപ്പു റെഡി ആയി എത്തും. സെറ്റിൽ വന്ന് ഡയലോഗ് വായിച്ചു നോക്കുന്നതും ഞാൻ ഇതുവരെ കണ്ടിട്ടില്ല. നേരത്തെ തന്നെ അതെല്ലാം മനപാഠമാക്കും. അങ്ങനെയുള്ളവർക്കൊപ്പം പ്രവർത്തിക്കുമ്പോൾ കൂടുതൽ ഷൂട്ടിംഗ് എളുപ്പമാകും. പെട്ടന്ന് തന്നെ തീർക്കാനും സാധിക്കും. ഷൂട്ടിംഗ് കൂടുതലായി നടന്നത് ഒരു കോളേജിൽ വച്ചാണ്..’ വിനീത് പറഞ്ഞു.

അടുത്ത ഷെഡ്യുൾ ഉടൻ തന്നെ ആരംഭിക്കാൻ പറ്റുമെന്ന് പ്രതീക്ഷയിലാണ് വിനീതും സംഘവും. നേരെത്തെ ചിത്രം ഓണം റിലീസ് ആയി ആയിരുന്നു പ്ലാൻ ചെയ്തത്. എന്നാൽ ലോക്ക് ഡൌൺ ആയതോടെ ചിത്രം ഈ വർഷം ഉണ്ടാകുമോ എന്നുള്ള അകാംക്ഷയും ആരാധകർക്ക് ഉണ്ട്.

You might also like