മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടും അതിനൊന്നും പുറകെ പോകാതെ തന്റെ ലോകത്തിലായി നടക്കുന്ന ഒരു താരപുത്രൻ ഉണ്ടെങ്കിൽ അത് പ്രണവ് മോഹൻലാൽ ആണ്. ആദ്യ ചിത്രം ആദിയുടെ വലിയ വിജയവും അതിനു ശേഷം രണ്ടാം ചിത്രത്തിന്റെ പരാജയവും തുടർന്ന് വിനീത് ശ്രീനിവാസൻ ഒരുക്കിയ മൂന്നാം ചിത്രത്തിൽ കൂടി ബോക്സ് ഓഫീസിൽ തരംഗമായി മാറിയിട്ടൊന്നും പ്രണവ് മോഹൻലാൽ എവിടെയാണ് ഇപ്പോൾ ഉള്ളതെന്ന് ആർക്കും ഒരുപിടിയുമില്ല എന്നുള്ളതാണ് വാസ്തവം.
ഇപ്പോൾ ഗായകനും നടനും സംവിധായകനും ഒക്കെയായ വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിൽ ആണ് ഉള്ളത്. ഏറെ കാലങ്ങൾക്ക് ശേഷം ആയിരുന്നു വിനീത് എന്ന സംവിധയകനെ ഹൃദയത്തിൽ കൂടി മലയാളികൾ കാണുന്നത്.
എന്നാൽ ഇപ്പോൾ വീണ്ടും വിനീത് എത്തുന്നത് നായകനായി ആണ്. പുതിയ ചിത്രം മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വിനീത് പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഹൃദയത്തിനു ശേഷവും തങ്ങൾ തമ്മിൽ പലപ്പോഴും കാണാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രണവ് ഒരു തീര്ഥയാത്രയിൽ ആണ് അതും കാൽനടയായി. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. യൂറോപ്പിൽ ആണ് പ്രണവ് തീര്ഥയാത്രയിൽ ഉള്ളത്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് കാൽനടയായി പോകുകയാണ് പ്രണവ് ഇപ്പോൾ.
എണ്ണൂറ് മൈൽ ആണ് നടക്കുന്നത്. എന്നാൽ ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് കൃത്യമായി പറയാൻ കഴിയില്ല. പ്രണവിന് ഒരു പേർസണൽ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉണ്ടെന്നും എന്നാൽ അത് ഏതാണ് എന്ന് പറയില്ല എന്നും വിനീത് പറയുന്നു. അതിൽ അദ്ദേഹത്തിനെ കാണാൻ കഴിയും. വളരെ ശാന്തനായ ആൾ ആണ് പ്രണവ്.
അദ്ദേഹത്തിന്റെ ഉള്ളിൽ എന്താണ് ഉള്ളതെന്ന് ഇതുവരെ ഒരു പിടിയും തനിക്ക് കിട്ടിയിട്ടില്ല. അദ്ദേഹത്തിന് ടെൻഷൻ ആണോ ആശ്ചര്യമാണോ ഒന്നും അറിയില്ല. ഹൃദയത്തിന്റെ ബ്രേക്ക് സീൻ എടുക്കുന്നതിന് മുന്നേ ശാന്തൻ ആയിരുന്നു അദ്ദേഹം, ടെക്ക് പറഞ്ഞപ്പോൾ വന്നു ചെയ്തു അത്രേയുള്ളൂ.. വിനീത് ശ്രീനിവാസൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…