ബ്രോ ഡാഡി കഥകേട്ട പ്രിത്വി പറഞ്ഞു ഇനി വേറാരോടും ഈ കഥപറയണ്ടായെന്ന്; തിരക്കഥാകൃത്ത് ശ്രീജിത്തിന്റെ വാക്കുകൾ..!!
ലൂസിഫറിന് ശേഷം പ്രിത്വിരാജിന്റെ മറ്റൊരു കിടിലൻ ക്രാഫ്റ്റ് കാണണം എങ്കിൽ എമ്പുരാൻ വരെ കാത്തിരിക്കണല്ലോ എന്ന് കരുതിയ ആരാധകർക്ക് ഞെട്ടിക്കുന്ന വാർത്ത തന്നെ ആയിരുന്നു ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ പ്രഖ്യാപനം.
വെറും പ്രഖ്യാപനം ആയിരുന്നില്ല അതിൽ മോഹൻലാൽ കൂടി ഉണ്ടേന്നും മോഹൻലാലിനൊപ്പം ആദ്യവസാനം വേഷം ചെയ്യാൻ പൃഥ്വിരാജ് സുകുമാരൻ കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇരട്ടി മധുരമായിരുന്നു ആരാധകർക്ക് ലഭിച്ചത്.
ലൂസിഫർ എന്ന ആദ്യ ചിത്രത്തിൽ കൂടി പൃഥ്വിരാജ് സുകുമാരൻ എന്ന അഭിനേതാവിന്റെ സംവിധായക മികവ് ലോകം മുഴുവൻ കണ്ടപ്പോൾ ലൂസിഫർ എന്ന ചിത്രത്തിന്റെ 200 കോടി നേടിയതിന്റെ ആഘോഷത്തിൽ ആയിരുന്നു ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ പ്രഖ്യാപിച്ചത്.
എന്നാൽ വമ്പൻ ക്യാൻവാസിൽ ഒട്ടേറെ ലൊക്കേഷനുകളിൽ ആയി ഒരുങ്ങാൻ ഇരുന്ന സിനിമ കൊറോണ വന്നതോടെ ഷൂട്ടിംഗ് തുടങ്ങുന്നത് പ്രതിസന്ധിയിൽ ആകുക ആയിരുന്നു. എന്നാൽ വീണ്ടും പൃഥ്വിരാജ് സുകുമാരൻ സംവിധായക കുപ്പായം അണിയുമ്പോൾ നായകനായി എത്തുന്നത് മോഹൻലാൽ തന്നെ ആണ്. അത് തന്നെയാണ് ആരാധകർക്ക് ഏറെ സന്തോഷം നൽകിയതും.
മോഹൻലാൽ – പൃഥ്വിരാജ് ടീം മുഴുനീള അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഉണ്ട് ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ സിനിമയിൽ നിർമ്മിക്കുന്നത്.
ഫൺ ഫാമിലി എന്റർടൈനറായി ആണ് ബ്രോ ഡാഡി എത്തുന്നത്. ഓൾഡ് മൊങ്ക്സ് ഡിസൈനിൽ കൂടി പരസ്യ കലയിൽ ശ്രദ്ധ നേടിയ എൻ ശ്രീജിത്തും ബിബിൻ മാളിയേക്കലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ മീന , കല്യാണി പ്രിയദർശൻ , കനിഹ എന്നിവർ ആണ് നായികമാരായി എത്തുന്നത്.
ലാലു അലക്സ് , സൗബിൻ ഷാഹിർ , മുരളി ഗോപി എന്നിവരും ചിത്രത്തിൽ ഉണ്ട്. തിരക്കഥാകൃത്തിൽ ഒരാൾ ആയ ശ്രീജിത്ത് ഇപ്പോൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.‘പൃഥ്വിയുമായി വർഷങ്ങൾ നീണ്ട വ്യക്തി ബന്ധമുണ്ട്. ഓൾഡ് മങ്ക് പോസ്റ്റർ ഒരുക്കിയ ആദ്യ സിനിമ പൃഥ്വി നായകനായ അൻവർ ആണ്.
അതിന്റെ വർക്കുമായി ബന്ധപ്പെട്ട് പൃഥ്വിയുടെ ഫോട്ടോഷൂട്ട് ഒക്കെ ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹവുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. അതിൽ അദ്ദേഹം നിർമിച്ച സിനിമകളുമുണ്ട്. എന്നാൽ ഈ ചിത്രം സംഭവിക്കുന്നത് എന്റെ അടുത്ത സുഹൃത്ത് വിവേക് രാമദേവൻ വഴിയാണ്. വിവേകിന് ഞങ്ങൾ ആലോചിക്കുന്ന കഥകളും സിനിമകളുമൊക്കെ അറിയാം.
ഇപ്പോൾ ത്രില്ലർ സിനിമകളുടെ ഒരു കാലമാണല്ലോ. അപ്പോൾ ഞാൻ വിവേകിനോട് പറയുമായിരുന്നു ഇപ്പോള്‍ ഒരു ഫൺ ഫാമിലി മൂവിക്ക് സ്പെയിസ് ഉണ്ടെന്ന്. അതുമായി ബന്ധപ്പെട്ട് ഒരു കഥയും പറഞ്ഞു. വിവേകാണ് പൃഥ്വിയുമായി കണക്ട് ചെയ്യുന്നത്. ‘എമ്പുരാൻ’ ഒക്കെ പ്ലാൻ ചെയ്തിരിക്കുന്ന പൃഥ്വി ഈ കഥ എടുക്കുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു.
അപ്പോൾ വിവേക് പറഞ്ഞത് ‘പൃഥ്വി സംവിധാനം ചെയ്യുമോ എന്ന് നോക്കണ്ട അവർ പുതിയ ചില പ്രോജക്ടുകൾ നിർമിക്കാൻ പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനു ശ്രമിക്കാം എന്നാണ്. പൃഥ്വിയെ കണ്ട് കഥ പറഞ്ഞു. തുടക്കം മുതൽ തീരും വരെ പൃഥ്വി ചിരിച്ച് മറിയുകയായിരുന്നു. കഥയിൽ പൃഥ്വി എക്സൈറ്റഡായി. അതിനു ശേഷമുള്ള എല്ലാ തീരുമാനങ്ങളും പൃഥ്വിയുടെതായിരുന്നു.
കഥ ഇഷ്ടമായ ഉടൻ പൃഥ്വി പറഞ്ഞത് ഞാൻ പെട്ടെന്ന് ഡിസിഷൻ എടുക്കുന്ന ആളാണ്. ഇനി ആരോടും ഈ കഥ പറയണ്ട. എങ്ങനെ എന്ത് എന്നൊക്കെയുള്ളത് ഒരു ആഴ്ചയ്ക്കുള്ളിൽ പറയാം. എനിക്കിത് സംവിധാനം ചെയ്താൽ കൊള്ളാമെന്നുണ്ട് എന്നാണ്.
ഒരു ആഴ്ച കഴിഞ്ഞ് പൃഥ്വി വിളിച്ചിട്ട് പറഞ്ഞു ഈ ക്യാരക്ടര്‍ ചെയ്യുന്നത് ലാലേട്ടനാണ്. മറ്റൊരു ക്യാരക്ടർ ഞാനും എന്ന്. ഞങ്ങൾ വളരെ എക്സൈറ്റഡാണ്. ഇപ്പോൾ ബ്രോ ഡാഡി വലിയ പ്രൊജക്ടാണ്. ഞാനും വിബിനും ചേർന്നാണ് എഴുത്ത്. ഇപ്പോൾ കഥയെക്കുറിച്ചോ ടൈറ്റിലിനെക്കുറിച്ചോ കൂടുതൽ പറയാറായിട്ടില്ല.