ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രം ആക്കി പൃഥ്വിരാജ് വീണ്ടും സംവിധാനം ചെയ്യുമ്പോൾ ആരാധകർക്ക് പ്രതീക്ഷ വാനോളം ആയിരുന്നു.
എന്നാൽ ആ പ്രതീക്ഷക്ക് ഒത്ത് ഉയരാൻ കഴിഞ്ഞതിനേക്കാൾ കൂടുതൽ ആയി പ്രേക്ഷകർക്ക് എന്റെർറ്റൈൻ ചെയ്യാൻ കഴിയുന്ന ഒരു സിനിമ ആകാൻ ബ്രോ ഡാഡിക്ക് കഴിഞ്ഞു.
അച്ഛൻ വേഷത്തിൽ മോഹൻലാലും മകൻ വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും എത്തുമ്പോൾ പ്രേക്ഷകർക്ക് നന്നേ പിടിക്കുന്ന രീതിയിൽ മോഹൻലാൽ അത്രമേൽ തന്മയത്വത്തോടെ തന്നെയാണ് അഭിനയിക്കുന്നത്.
ഒപ്പം ലാലു അലെക്സും മീനയും കല്യാണി പ്രിയദർശനും കനിഹയും കൂടി ആകുമ്പോൾ രംഗം കൊഴുക്കുന്നു. കുറച്ചു വർഷങ്ങൾ ആയി മോഹൻലാൽ തന്റെ അഭിനയ കളരിയിൽ നിന്നും പ്രേക്ഷകർക്ക് ഒന്നും തന്നെ കൊടുക്കാറില്ല.
മോഹൻലാൽ എന്ന ബ്രാൻഡ് കൂടുതൽ കൂടുതൽ വളരുമ്പോഴും മോഹൻലാലിൽ നിന്നും പ്രേക്ഷകർ കൊതിച്ച ആ വേഷം ആണ് വന്നെത്തിയിരിക്കുന്നത്. കളിയും ചിരിയും ഓട്ടവും ആഘോഷവും എല്ലാം നിറഞ്ഞ മോഹൻലാൽ എന്ന അഭിനയ പ്രതിഭയിൽ നിന്നുള്ള ചിത്രം.
ഒപ്പം ഇടക്കാലത്തിൽ പൃഥ്വിരാജ് ഡാർക്ക് മോഡിൽ ഉള്ള ചിത്രങ്ങൾക്ക് പുറകെ ആയിരുന്നു. മസിലുപിടിച്ച് കൂടുതൽ സീരിയസ് വേഷങ്ങൾ ചെയ്യുക ആയിരുന്നു. ഒരു ചിരിപ്പടം കാത്തിരിക്കുമ്പോൾ തന്നെ കിട്ടിയ ആ ആശ്വാസത്തിൽ ആണ് പ്രേക്ഷകർ.
ഇത്തരത്തിൽ ഓടിട്ടിയിൽ ഒരു ചിരി പടം പ്രേക്ഷകർ സ്വീകരിക്കുന്നതും ഇത് തന്നെ ആണെന്ന് പറയാം. ഹോട് സ്റ്റാറിൽ ആണ് ബ്രോ ഡാഡി റിലീസ് ചെയ്തിരിക്കുന്നത്. നേരത്തെ കനകം കാമിനി കലഹം , കേശു ഈ വീടിന്റെ നാഥൻ എന്നി ചിത്രങ്ങൾ എത്തി എങ്കിൽ കൂടിയും വലിയ സ്വകാര്യത മലയാളി സിനിമ പ്രേക്ഷകർക്ക് ഇടയിൽ ഉണ്ടാക്കാൻ ഹോട്ട് സ്റ്റാറിന് കഴിഞ്ഞില്ല.
എന്നാൽ ബ്രോ ഡാഡിയിൽ കൂടി ആ ക്ഷീണം ഹോട്ട് സ്റ്റാർ തീർത്തു എന്നുള്ളതാണ് വാസ്തവം. പഴയ വീഞ്ഞ് പുത്തൻ കുപ്പിയിൽ ആണെന്നുള്ള വാദങ്ങൾ ബ്രോ ഡാഡിക്ക് ഉണ്ടങ്കിൽ കൂടിയും വീഞ്ഞിന്റെ വീര്യം ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പൃഥ്വിരാജ് സുകുമാരന് കഴിഞ്ഞു എന്നുള്ളത് തന്നെ ആണ് വിജയം.
നേരത്തെ കണ്ടിട്ടും കേട്ടിട്ടുമില്ല നിരവധി വിഷയങ്ങൾ ഉണ്ടെങ്കിൽ കൂടിയും അതിനെ ആകർഷണം ആക്കാൻ പ്രിത്വിരാജിന് കഴിഞ്ഞു. രണ്ട് കുടുംബങ്ങളിലൂടെയാണ് ബ്രോ ഡാഡിയുടെ കഥ വികസിക്കുന്നത്. ഒരു സ്റ്റീൽ കമ്പനിയുടെ ഉടമയും വളരെ സമ്പന്നനുമാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ജോൺ കാറ്റാടി.
ജോണിന്റെ ഭാര്യ അന്നമ്മയായി മീനയും ഏകമകനായ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. ബാംളൂരുവിൽ പരസ്യകമ്പനിയിലാണ് ഈശോയ്ക്ക് ജോലി. നാട്ടിൽ പരസ്യ കമ്പനി നടത്തുന്ന കുര്യൻ (ലാലു അലക്‌സ്) ജോണിന്റെ അടുത്ത സുഹൃത്താണ്.
കുര്യന്റെ ഭാര്യ എൽസിയായി കനിഹയും ഏക മകൾ അന്നയായി കല്യാണി പ്രിയദർശനും എത്തുന്നു. ഇരുവരുടെയും കുടുംബങ്ങളിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നതും അത് പരിഹരിക്കുന്നതിനായി നടത്തുന്ന ചില രസകരമായ സംഭവങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.
ഇടക്കെപ്പോഴോ നഷ്ടപ്പെട്ടുപോയ വിന്റേജ് കാലഘട്ടത്തിലെ മോഹൻലാലിനെ പൃഥ്വിരാജ് മലയാളികൾക്ക് വീണ്ടെടുക്ക് നൽകുകയാണ് ബ്രോ ഡാഡിയിലൂടെ. ഏറെ ആരാധകർ ഉള്ള മീന മോഹൻലാൽ കോംബോയും മികച്ച് നിൽക്കുന്നു.
ഈശോ ജോൺ കാറ്റാടിയെന്ന പൃഥ്വിരാജിന്റ പ്രകടനം പക്ഷേ ചിലരെയെങ്കിലും ചിലപ്പോൾ എങ്കിലും ആലോസരപ്പെടി കാണും. ഏത് റോളും അനായാസം കൈകാര്യം ചെയ്യുന്ന ലാലു അലക്‌സിന്റെ പ്രകടനം ബ്രോ ഡാഡിയിലും നമുക്ക് കാണം. വൈകാരിക രംഗങ്ങൾ മനോഹരമാക്കുന്നുണ്ട് ലാലു അലക്സ്.
യുവതാരം കല്യാണി പ്രിയദർശൻ കനിഹ എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അതിഥി വേഷത്തിലെത്തുന്ന ജഗദീഷും ഉണ്ണി മുകുന്ദൻ, ജാഫർ ഇടുക്കി, സൗബിൻ സാഹിർ, മല്ലിക സുകുമാരൻ എന്നിവരും മികവാർന്ന പ്രകടനം ആണ് കാഴ്‌ച വെക്കുന്നത്.
എന്നാൽ സൗബിൻ സാഹിറിന്റെ കോമഡി സീനുകളിൽ ചിലത് അരോചകമായി അനുഭവപ്പെട്ടേക്കാം. സിനിമയുടെ അനായാസ മുന്നോട്ട് പോക്കിന് ശ്രീജിത്തിന്റെയും ബിബിൻ മാളിയേക്കലിന്റെയും തിരക്കഥ പൂർണമായും സഹായിച്ചില്ല എന്ന് തന്നെ പറയേണ്ടിവരും.
എന്നാൽ സംവിധാന മികവും അവതരണത്തിലെ പുതുമയും പരിധിവരെ അതിനെ മറികടക്കാന്‍ സഹായിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ തുടക്കത്തിൽ പൃഥ്വിരാജിൽ നിന്നും മോഹൻലാലിലേക്ക് എത്തുമ്പോൾ ആണ് ഇഴച്ചിലിൽ നിന്നും സിനിമക്ക് മുക്തി ലഭിക്കുന്നത്.
ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം സിനിമക്ക് മികവ് നൽകാൻ സഹായിച്ചു എന്ന് തന്നെ വേണം പറയാൻ. അഭിനന്ദ് രാമാനുജത്തിന്റെ ഛായാഗ്രഹണവും എഡിറ്റർ അഖിലേഷ് മോഹന്റെ സിനിമയുടെ പോസ്റ്റീവുകൾ തന്നെയാണ്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…