ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം പ്രിത്വിരാജിനൊപ്പം മോഹൻലാൽ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തും എന്നുള്ള തരത്തിൽ ഉള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. നീണ്ട എട്ട് വർഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് എന്ന മലയാളത്തിലെ മാസ്സ് സംവിധയകാൻ വീണ്ടും തിരിച്ചു വരുന്ന ചിത്രം ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ.
മാസ്സ് മസാല എന്റെർറ്റൈനെർ കാറ്റഗറിയിൽ എത്തുന്ന ചിത്രത്തിൽ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി ആണ് പൃഥ്വിരാജ് എത്തുന്നത്. ഏറെ കാലങ്ങൾക്ക് ശേഷം പൃഥ്വിരാജ് ചെയ്യുന്ന മാസ്സ് മസാല എന്റെർറ്റൈനെർ കൂടി ആണ് കടുവ. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് മോഹൻലാൽ ഈ ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്നു എന്നാണ് അറിയുന്നത്.
പത്ത് മിനിറ്റ് ധർഘ്യമുള്ള വേഷത്തിൽ ആയിരുന്നു മോഹൻലാൽ എത്തുന്നത് എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഷാജി കൈലാസ് എന്ന സംവിധായകൻ തിരിച്ചുവരവ് അറിയിക്കുന്ന ചിത്രം കൂടി ആയി കണക്കാക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ആദം ജോൺ ചിത്രത്തിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടി ആയ ജിനു എബ്രഹാം ആണ്.
ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന മലയാളം സിനിമ കൂടി ആണ് കടുവ. എന്നാൽ ചിത്രത്തിൽ മോഹൻലാൽ ഇല്ല എന്ന തരത്തിൽ ആണ് മോഹൻലാലിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വാർത്ത കൊടുത്തവർ തന്നെ അതിന്റെ യാഥാർഥ്യം പറയട്ടെ എന്നും പറയുന്നു. അതെ സമയം കടുവക്കുന്നേൽ കുറുവച്ചന്റെ മൂത്ത ജേഷ്ഠന്റെ വേഷത്തിൽ ആയിരിക്കും മോഹൻലാൽ എത്തുന്നത് എന്നും റിപ്പോർട്ട് ഉണ്ട്. കടുവക്കുന്നേൽ മാത്തൻ എന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ വേഷത്തിന്റെ പേര്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…