ആറ് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് എന്ന മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ സംവിധായകൻ വീണ്ടും തിരിച്ചെത്തുകയാണ്. പ്രിത്വിരാജിനെ നായകനാക്കി ഒരു കിടിലം ആക്ഷൻ മാസ്സ് ചിത്രത്തിൽ കൂടി ആയിരിക്കും തിരിച്ചു വരവ് എന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനം തുടങ്ങും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിത്വിരാജിന്റെ കഴിഞ്ഞു ജന്മദിനത്തിൽ പുറത്തു വിട്ടിരുന്നു. മാജിക് ഫ്രെയിംസ് പൃഥ്വിരാജ് പ്രൊഡക്ഷൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ആയതുകൊണ്ട് തന്നെ ആരാധകർക്ക് ആകാംഷ കൂടുതൽ ആണ് ഈ ചിത്രത്തിൽ. എപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയും പ്രിത്വിരാജിനോടൊപ്പം ഒന്നിക്കുമെന്നാണ് റിപ്പോർട്ട്.
ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ആയി ബന്ധപ്പെട്ട് ജോർദാനിൽ എത്തിയ പൃഥ്വിരാജ് ബ്ലെസി അടങ്ങുന്ന സംഘം ഇപ്പോൾ ലോക്ക് ഡൌൺ ആയതോടെ തിരിച്ചു നാട്ടിൽ എത്താൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്.
അതെസമയം സുരേഷ് ഗോപി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം കാവലിൽ ആണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു കാലഘട്ടത്തിൽ ഉള്ള കഥ പറയുന്ന ഹൈറേഞ്ച് കഥയാണ് കാവൽ. ലാൽ ആണ് സുരേഷ് ഗോപിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ട്രന്റ് ആയി നിൽക്കുന്ന സുരേഷ് ഗോപിയുടെ ഒരു പെയിന്റിങ് കാവലിന്റെ ലുക്ക് അല്ല എന്ന് സുരേഷ് ഗോപി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…