എമ്പുരാൻ ഉപേക്ഷിച്ചോ; ബ്രോഡാഡി ഇങ്ങനെയുള്ള സിനിമയാണ്; മനസ്സ് തുറന്ന് പൃഥ്വിരാജ് സുകുമാരൻ..!!

504

മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ ആയും നിർമാതാവ് ആയും സംവിധായകൻ ആയും എല്ലാം ഏത് മേഖല എടുത്താലും പ്രിത്വിരാജ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തനിക്ക് ഒരു തിരക്കഥ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അത് ഒരു സിനിമ ആക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോൾ ഉണ്ട് എന്ന് പൃഥ്വിരാജ് പറയുന്നു.

അത് സത്യം ആണ് താനും. സിനിമയിൽ എല്ലാ മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു പൃഥ്വിരാജ്. അന്യഭാഷാ ചിത്രങ്ങൾ അടക്കം വിതരണത്തിന് എടുക്കുകയും അതുപോലെ തന്നെ നിർമാണവും ഒക്കെ ചെയ്യുന്ന പൃഥ്വിരാജ് തന്റെ പുതിയ ചിത്രം റീലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ചു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

കോൾഡ് കേസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗാമായി നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് മനസ്സ് തുറന്നത്. ദി ഔട്ട് സൈഡർ എന്ന അമേരിക്കൻ ടെലിവിഷൻ സീരിസിനെ ആസ്പദമാക്കി എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് തനു ബാലക് ആണ്. ആന്റോ ജോസഫ് , ജോമോൻ ടി ജോൺ , ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അതിഥി ബാലൻ ആണ് നായികയായി എത്തുന്നത്.

കോൾഡ് കേസ് എന്ന ചിത്രത്തിന്റെ വിശേഷത്തിന് ഒപ്പം പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ , ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും മനസ് തുറന്നു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു പോലീസ് ചെയ്യുന്നത് എന്ന് തോന്നില്ല എന്ന് പൃഥ്വിരാജ് പറയുന്നു. ഛായാഗ്രാഹകനും നിർമാതാവുമായ ജോമോൻ ആണ് കോൾഡ് കേസിന്റെ കഥ എന്നോട് പറയുന്നത്. തിരക്കഥ കേട്ടശേഷം താൻ നിർമ്മിക്കട്ടെ എന്ന് ചോദിച്ചു എങ്കിൽ കൂടിയും ജോമോനാണ് ഈ സിനിമ നിർമ്മിക്കുന്നത്.

കഥക്കാണ് ഈ ചിത്രത്തിൽ പ്രാധന്യം. തനിക്ക് ഇഷ്ടമുള്ള പോലീസ് വേഷം മുംബൈ പോലീസിലെയാണ്. ഒരു സാധാരണ സിനിമയാണ് ബ്രോ ഡാഡിയെ കുറിച്ച് പ്രിത്വി പറഞ്ഞത്. ലാലേട്ടനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമ റിലീസ് ഒറ്റിറ്റിയിലായ കാലത്തെ കുറിച്ചുളള ചോദ്യത്തിന് അത്യന്തികമായി സിനിമകൾ എടുക്കുന്നത് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യാൻ വേണ്ടിയാണ് എന്ന് പൃഥ്വി പറയുന്നു.

ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് സിനിമ തിയ്യേറ്റുകളിൽ റിലീസ് ആവണം കമ്യൂണിറ്റി വ്യൂവിങ്ങിന് വിധേയമാകേണ്ട ഒരു ആർട്ട് ഫോം ആണ് സിനിമ. പരസ്പരം പരിചയമില്ലാത്ത ഒരുപാട് ആളുകൾ ഒന്നിച്ചിരുന്ന കാണുന്ന ഒരു ആർട്ട് ഫോം ആണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആമസോണിൽ റിലീസ് ചെയ്യുന്നതാണ് ഈ സിനിമയ്ക്ക് കുറച്ച് റീച്ച് കിട്ടാൻ സഹായിക്കുക.

കാരണം ആമസോണിൽ റിലീസ് ചെയ്യുമ്പോൾ 240 രാജ്യങ്ങളിൽ കാണാനാവും. ശരിക്കും ഈ സിനിമയ്ക്ക് കിട്ടാവുന്ന എറ്റവും വലിയൊരു പ്ലാറ്റ് ഫോമാണ് ആമസോണ് പ്രൈമീലൂടെ പ്രീമയറിലുളളത്. അഭിനയവും സംവിധാനവും എഞ്ചോയ് ചെയ്യുന്നു. ഭയങ്കര ജോലിയെടുക്കുന്നു എന്ന തോന്നൽ എനിക്കില്ല. സയൻസ് ഫിക്ഷനും ത്രില്ലറുകളുമാണ് ഇഷ്ടമുളളവ.

എമ്പുരാൻ എന്നാണ്..?

ആ സിനിമയുടെ ജോലികൾ തുടങ്ങണമെങ്കിൽ തന്നെ പഴയ പോലെ ആവണം കാര്യങ്ങൾ. കാരണം യാത്രകളും കാര്യങ്ങളുമുണ്ട്. പഴയതുപോലെ ഒരു സൗകര്യമുണ്ടാവണം. എന്നാൽ മാത്രമേ ജോലികൾ എനിക്ക് തുടങ്ങാൻ പറ്റൂളളു. അപ്പോ സ്വാഭാവികമായിട്ടും അത് എന്നുളളതിനെ കുറിച്ച് നമുക്ക് എല്ലാവർക്കും പ്രവചനങ്ങൾ നടത്താം എന്നുളളതല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത വർഷം ഈ മാസം തുടങ്ങുമെന്ന് പറയുന്നതിൽ അര്‍ത്ഥമില്ല.

നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോ എല്ലാവരും പ്രത്യാശിക്കുന്നത് വാക്‌സിനേഷനൊക്കെ കൃത്യമായി നടന്ന് ഈ വർഷം അവസാനമാവുമ്പോഴേക്കും ഇന്ത്യയിൽ ഭൂരിഭാഗം പേര്‍ വാക്‌സിനേറ്റഡ് ആയി നമ്മൾ ഇതും അതീജിവിക്കും എന്നുളളതാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ അടുത്ത വർഷം ഞാൻ എമ്പുരാൻ ഷൂട്ട് ചെയ്യും.

You might also like