മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വീണ്ടും ലോകേഷ് കനകരാജ് വിജയ് കോമ്പിനേഷനിൽ വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർക്കും സിനിമ പ്രേമികൾക്കും പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ അതിനുള്ള കാരണം മാസ്റ്റർ എന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രം മാത്രമല്ല.
കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം എന്ന ചിത്രത്തിന് ലഭിച്ച വമ്പൻ സ്വീകാര്യത തന്നെ ആയിരുന്നു. ആ ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ലോകേഷ് പറഞ്ഞത് ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ തന്റെ ചിത്രങ്ങൾ ആയിരിക്കുമെന്നും വിട്ടുവീഴ്ചകൾ ഉണ്ടായിരിക്കില്ല എന്നുള്ളതുമാണ്. അതുകൊണ്ടു തന്നെ വിജയ് എന്ന എന്റെർറ്റൈനെർ നടനിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം തന്നെ ആയിരിക്കും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
ലോകേഷ് വിക്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാകും എന്ന് പറയുമ്പോൾ തന്നെ അതിലേക്ക് വിജയ് സേതുപതി, സൂര്യ, കാർത്തി, ഫഹദ് ഫാസിൽ എന്നിവർ ഉണ്ടാവും എന്നുള്ളത് ആവേശം തന്നെയാണ്. അതിലേക്ക് ഇനി വിജയ് കൂടി എത്തുമോ എന്നുള്ള ആകാംഷ കൂടിയാണ് വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലേക്ക് ഉള്ള ഹൈപ്പ് കൂട്ടുന്ന ഘടകം.
ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നു എന്നും ഇനി കുറച്ചു കാലത്തേക്ക് താൻ സോഷ്യൽ മീഡിയയിൽ ഉണ്ടാവില്ല എന്നുള്ള പ്രഖ്യാപനവും കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ ലോകേഷ് കനകരാജ് നടത്തിയിരുന്നു. ഇപ്പോൾ ചില തമിഴ് മാധ്യമങ്ങൾ നടത്തുന്ന റിപ്പോർട്ട് പ്രകാരം വമ്പൻ താരനിരായുള്ള ചിത്രമായിരിക്കും വിജയ് 67 എന്നാണ് അറിയിക്കുന്നത്.
ചിത്രത്തിൽ ആറോളം വില്ലന്മാർ ഉണ്ടാവും എന്നാണ് റിപ്പോർട്ട്. അതിൽ മലയാളി താരം പൃഥ്വിരാജ് സുകുമാരൻ, ബോളിവുഡ് താരം സഞ്ജയ് ദത്ത്, തെന്നിന്ത്യൻ ഗ്ലാമർ സുന്ദരി സാമന്ത എന്നിവരും വില്ലൻ വേഷങ്ങളിൽ എത്തും എന്നുള്ള റിപ്പോർട്ട് ഉണ്ട്.
ചിത്രം 2023 ജനുവരിയിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. നേരത്തെ ഈ ചിത്രത്തിൽ ജില്ലാ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ എത്തും എന്നും അതുപോലെ ധനുഷ് വിജയിക്ക് വില്ലനായി എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. തെന്നിന്ത്യൻ സിനിമയിൽ നിന്നും മറ്റൊരു യൂണിവേഴ്‌സ് ചിത്രത്തിന്റെ തുടക്കം ആകുമോ എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ ഇപ്പോൾ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…