രണ്ടാമൂഴം അസ്തമിക്കുന്നു; കാരണങ്ങൾ ഇതാണ്..!!

28

ചെറുതും വലുതുമായ ഒട്ടേറെ ചിത്രങ്ങൾ മോഹന്ലാലിന്റേതായി വരാൻ ഇരിക്കുന്നു, ഷൂട്ടിംഗ് പൂർത്തിയായി റിലീസ് ചെയ്യാൻ ഉള്ളത് ഡ്രാമയും ഒടിയനും. ചിത്രീകരണം തുടരുന്ന ലൂസിഫറും സൂര്യ ചിത്രവും.

ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

കൂടാതെ മോഹൻലാൽ പുതിയ രണ്ടു ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്, ഒന്ന് ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖ് മോഹൻലാൽ കൊമ്പിനേഷനിൽ ഒരുങ്ങുന്ന ബിഗ് ബ്രദർ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്.
മറ്റൊന്ന് നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രവും.

ഡിസംബർ ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കുന്ന കുഞ്ഞാലിമരയ്ക്കറിന് മൂന്ന് മാസത്തിൽ ഏറെയാണ് മോഹൻലാൽ ഡേറ്റ് നല്കിയിരിക്കുന്നത്. അതുപോലെ ലൂസിഫറും സൂര്യ ചിത്രവും ഷൂട്ടിംഗ് അവസാനിച്ചട്ടില്ല.

അടുത്ത വർഷം ഏപ്രിൽ അവസാനമോ ജൂൺ ആദ്യമോ ആയിരിക്കും ബിഗ് ബ്രദർ ആരംഭിക്കുക. ശേഷം ഇട്ടിമാണി എന്ന ചിത്രവും.

രണ്ടാമൂഴം 2019 ജൂണിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് എങ്കിലും കൊടുത്ത സമയത്തു ചിത്രീകരണം പൂർത്തിയക്കാത്തത് മൂലം 1000 കോടി ബഡ്ജറ്റിൽ രണ്ട് ഭാഗങ്ങളായി ഇറങ്ങും എന്നു പറഞ്ഞിരുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം തടഞ്ഞു ചിത്രത്തിന്റെ തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായർ കോടതിയിൽ നിന്നും സ്റ്റേ വാങ്ങി കഴിഞ്ഞു.

ചിത്രം നടക്കുമോ ഇല്ലയോ എന്ന് ആകാംഷ ആരാധകർക്ക് നിലനിൽക്കെ ആണ് മോഹൻലാൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ലൊക്കേഷനിൽ വെച്ചു ലാൽ കേട്ട കഥയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടേത്, വില്ലൻ ലോക്കേഷനിൽ വെച്ചു തുടർച്ച ചർച്ചകൾ നടത്തിയ ചിത്രം മോഹൻലാലിന്റെ ഡേറ്റ് പ്രശ്നങ്ങൾ മൂലം മാറ്റി വെച്ചിരിക്കുകയായിരുന്നു. മോഹൻലാലിന്റെ രണ്ടാമൂഴം പ്രതിസന്ധി തുടരുന്നത് മൂലമാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എന്ന് കരുതുന്നത്.

എംടിയുമായുള്ള പ്രശ്നങ്ങൾ ചർച്ച നടത്തി പരിഹരിച്ചു എന്ന മാധ്യമങ്ങളോട് ആദ്യം വ്യക്തമാക്കിയ സംവിധായകൻ ശ്രീകുമാർ, പക്ഷെ ഇപ്പോൾ എംടി വീണ്ടും കേസുമായി മുന്നോട് പോകുകയാണ്. ഡിസംബർ 7ന് ആണ് കൂടുതൽ വാദം കേൾക്കാൻ കോടതി കേസ് മാറ്റി വെച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ നിർമാതാവ് ബി ആർ ഷെട്ടി പ്രതികരിച്ചത് മറ്റൊരു രീതിയിൽ ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഐതിഹ്യത്തിൽ ഒന്നാണ് മഹാഭാരത കഥ. അത് ലോകത്തിന് മുന്നിൽ ഏറ്റവും മികച്ച രീതിയിൽ എത്തിക്കുക എന്നാണ് തന്റെ ലക്ഷ്യം.

അതിന് എംടിയുടെ രണ്ടാമൂഴം തന്നെ വേണം എന്നില്ല, അതുപോലെ തന്നെ മോഹൻലാൽ ആയിരിക്കും ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം എന്നും ഇപ്പോൾ ബി ആർ ഷെട്ടി സ്ഥിരീകരിക്കുന്നില്ല. മറ്റൊരു കാര്യം ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ ആണെന്നും ഇപ്പോൾ പറയാൻ കഴിയില്ല എന്നുമാണ് പറയുന്നത്.

You might also like